ഗവര്‍മെന്റ് ജീവനക്കരോട് വിവാഹാവസ്ഥ ഉടന്‍ അറിയിക്കണമെന്ന് ആവശ്യപ്പെട്ട് കുവൈത്ത് സര്‍ക്കാര്‍.

  • 02/11/2021

കുവൈത്ത് സിറ്റി : സര്‍ക്കാര്‍ ജീവനക്കാര്‍ ഒരാഴ്ചക്കകം തങ്ങളുടെ വിവാഹാവസ്ഥ അറിയിക്കണമെന്ന് അധികൃതര്‍ അറിയിച്ചു. നേരത്തെ ഇത് സംബന്ധമായ നിരവധി പരാതികള്‍ ഉയര്‍ന്ന് വന്നതിനെ തുടര്‍ന്നാണ്‌ പുതിയ നിര്‍ദ്ദേശം നല്‍കിയത്. വിവരങ്ങള്‍ പുതുക്കാത്തവര്‍ക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കുമെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കി. അടുത്ത ബന്ധുക്കളായ ഭാര്യ,മക്കള്‍ എന്നിവരുടെ  മരണശേഷവും നിരവധി പേര്‍ ആനുകൂല്യം കൈപറ്റുന്നതായി ഓഡിറ്റ് ബ്യൂറോ നേരത്തെ  കണ്ടെത്തിയിരുന്നു.  

ഉദ്യോഗസ്ഥരുടെ സാമൂഹിക നില മാറിയതിനു ശേഷവും സര്‍ക്കാര്‍ രേഖകളില്‍ അനുസൃതമായി മാറ്റങ്ങള്‍ വരുത്താതിരുന്നതിനെ തുടര്‍ന്നാണ് പുതിയ നിര്‍ദ്ദേശം നല്‍കുവാന്‍ കാരണമെന്ന് പ്രാദേശിക പത്രം റിപ്പോര്‍ട്ട് ചെയ്തു. ഒരാഴ്ചക്കകം വിവരങ്ങള്‍ അറിയിക്കാത്ത ജീവനക്കാരെ അന്വേഷണത്തിനായി റഫർ ചെയ്യുമെന്നും അച്ചടക്ക നടപടി സ്വീകരിക്കുമെന്നും അധികൃതര്‍ അറിയിച്ചു. 

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News