അഭയാർത്ഥികൾക്കായി 24 മണിക്കൂർ കൊണ്ട് ഒരു മില്യൺ ഡോളർ ശേഖരിച്ച് കുവൈറ്റി യൂട്യൂബർ

  • 02/11/2021

കുവൈത്ത് സിറ്റി: യുഎൻഎച്ച്‌സിആറുമായി (United Nations High Commissioner for Refugees) സഹകരിച്ച് അഭയാർത്ഥികൾക്കായി 24 മണിക്കൂർ കൊണ്ട് ഒരു മില്യൺ ഡോളർ ശേഖരിച്ച് കുവൈറ്റി യൂട്യൂബർ. അബോഫ്ലാഹ് എന്നറിയപ്പെടുന്ന ഹസൻ സുലൈമാൻ ആണ് ഈ പ്രയത്നത്തിന് പിന്നിൽ. 20 മില്യൺ ഫോളവേഴ്സ് കടന്ന അറബ് ലോകത്തെ ഏറ്റവും ജനപ്രീതിയുള്ള യൂട്യൂബർമാരിൽ ഒരാളാണ്  അബോഫ്ലാഹ്. അഭയാർത്ഥികളെയും ശൈത്യകാലത്ത് കുടിയിറക്കപ്പെട്ട ആയിരകണക്കിന് കുടുംബങ്ങളെയും പിന്തുണയ്ക്കുന്നതിന് വേണ്ടിയാണ് അദ്ദേഹം യുഎൻഎച്ച്‌സിആറുമായി സഹകരിച്ച് ക്യാമ്പയിൻ ന‌ടത്തിയത്.

തന്റെ യൂട്യൂബ് ചാനൽ മുഖേന ഫോളവേഴ്സുമായി നേരിട്ട് സംസാരിച്ചാണ് ഇത്രയും തുക സുലൈമാൻ കണ്ടെത്തിയത്. ഈ സമയം കൊണ്ട് ഇത്രയും തുക കണ്ടെത്താനാകുമെന്ന് കരുതിയിരുന്നില്ലെന്ന് സുലൈമാൻ പ്രതികരിച്ചു. ഈ തുക സമാഹരിക്കാൻ ഒന്നോ രണ്ടോ ആഴ്ച വേണ്ടി വരുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്. എന്നാൽ ഫോളവേഴ്സ്ന്റെ ആവേശവും നന്മ ചെയ്യാനുള്ള അവരുടെ ആ​ഗ്രഹങ്ങളുമാണ് കുറഞ്ഞ സമയത്തിനുള്ളിൽ ഈ പ്രവർത്തനം വിജയകരമാക്കാൻ സഹായിച്ചതെന്നും അദ്ദേ​ഹം കൂട്ടിച്ചേർത്തു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News