കുവൈത്ത് തൊഴില്‍ വിസ; നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ച് പബ്ലിക് അതോറിറ്റി ഫോർ മാൻപവർ

  • 02/11/2021

കുവൈത്ത് സിറ്റി : ആശൽ പോർട്ടലിലൂടെ തൊഴിലാളികൾക്ക് പുതിയ വിസകൾ നൽകുന്നതിനുള്ള നിര്‍ദ്ദേശങ്ങള്‍ പബ്ലിക് അതോറിറ്റി ഫോർ മാൻപവർ  പ്രഖ്യാപിച്ചു.ആദ്യ ഘട്ടത്തില്‍  തൊഴിലുടമ വിസ നൽകേണ്ട വ്യക്തിയുടെ ഇലക്‌ട്രോണിക്  വാക്‌സിനേഷൻ സർട്ടിഫിക്കറ്റ് സമർപ്പിക്കുകയും അംഗീകാരം നേടുകയും ചെയ്യണം .ആരോഗ്യ മന്ത്രാലയം  വാക്സിനേഷൻ അംഗീകരിച്ചുകഴിഞ്ഞാൽ വിസ നൽകുന്നതിനുള്ള അപേക്ഷ ആശൽ പ്ലാറ്റ്ഫോം വഴി സമർപ്പിക്കാം . വിസ അപേക്ഷയുടെ  സ്റ്റാറ്റസ് ആശലില്‍  നിന്നും അറിയാന്‍ സാധിക്കുമെന്ന് അധികൃതര്‍ പറഞ്ഞു.  അപേക്ഷ  അംഗീകരിച്ചാല്‍  വിസ  ഇഷ്യു  ചെയ്യും.തുടര്‍ന്ന്  വിസക്കായുള്ള ഫീസ്‌ ഓണ്‍ലൈനായി അടച്ചതിന് ശേഷം  വിസ പ്രിന്‍റ് ചെയ്യാനുള്ള അപേക്ഷ  സമര്‍പ്പിക്കണം. അതിന് ശേഷം  വിസ തൊഴിൽ വകുപ്പ്‌ ഓഫീസില്‍ നിന്നും സ്വീകരിക്കാമെന്ന് അധികൃതര്‍ അറിയിച്ചു. 

കഴിഞ്ഞ ദിവസമാണ് പബ്ലിക് അതോറിറ്റി ഫോർ മാൻപവറിന്‍റെ ആശല്‍ പോര്‍ട്ടല്‍ വഴി വിസകള്‍ അനുവദിക്കുവാന്‍ മന്ത്രിസഭ അനുമതി നല്‍കിയത്. സാധാരണ ജനജീവിതത്തിലേക്ക് മടങ്ങുന്നതിന്റെ ഭാഗമായാണ് പുതിയ വിസകളും വര്‍ക്ക് പെര്‍മിറ്റുകളും നല്‍കുന്നത് പുനരാരംഭിക്കുവാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. റിക്രൂട്ട് ചെയ്യപ്പെടുന്ന തൊഴിലാളികള്‍ക്ക് വാക്സിനേഷന്‍ സര്‍ട്ടിഫിക്കറ്റിന്‍റെ സാധുത ഉറപ്പാക്കുന്നതിനു ആരോഗ്യ ആഭ്യന്തര മന്ത്രാലയങ്ങളുമായി ഏകോപിപ്പിക്കാന്‍ മാനവശേഷി സമിതിയോട് മന്ത്രിസഭ നിര്‍ദ്ദേശം നല്‍കിയിരുന്നു. 

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News