ഏഴ് രാജ്യങ്ങളിൽ നിന്നുള്ള പ്രവാസികൾക്ക് കുവൈത്ത് വിസയ്ക്ക് അപേക്ഷിക്കാൻ പ്രത്യേക അനുമതി വേണം

  • 03/11/2021

കുവൈത്ത് സിറ്റി: സന്ദർശക, കൊമേഴ്സൽ, ഫാമിലി വിസകൾക്കുള്ള അപേക്ഷകൾ സ്വീകരിക്കുന്നത് പുനരാരംഭിച്ച് കുവൈത്ത് ആഭ്യന്തര മന്ത്രാലയം. 53 രാജ്യങ്ങളിൽ നിന്നുള്ളവർക്കാണ് വിസ നൽകുന്നത്. എന്നാൽ ഇവയിൽ ഇറാഖ്, യെമൻ, സിറിയ, പാകിസ്ഥാൻ, ബം​ഗ്ലാദേശ്, സുഡാൻ എന്നിങ്ങനെ ഏഴ് രാജ്യങ്ങൾ ഉൾപ്പെടുന്നില്ല. ഈ രാജ്യങ്ങളിൽ നിന്നുള്ള പൗരന്മാർക്ക് ബിസിനസ്, വർക്ക്, ഫാമിലി വിസകൾ ആണ് നൽകാത്തത്. എന്നാൽ, പ്രത്യേക അനുമതിയയോടെ ഈ രാജ്യങ്ങളിൽ നിന്നുള്ളവർക്ക് വിസ നൽകുമെന്നാണ് റിപ്പോർട്ടുകൾ.

നേരത്തെ, വിമാനത്താവളത്തിലെത്തുന്ന സമയത്ത് ചില പാസ്പോർട്ട് ഉടമകൾക്ക് പോർട്ട്സ് ആൻഡ് പാസ്പോർട്ടസ് ഡിപ്പാർട്ട്മെന്റ് സന്ദർശക വിസകൾ നൽകിയിരുന്നു. എന്നാൽ, നിലവിൽ ഈ സർവ്വീസ് നിർത്തിവച്ചിരിക്കുകയാണ്. ഇ വിസ സേവനം ഉടൻ ആരംഭിക്കുമെന്നും കുവൈത്ത് സന്ദർശിക്കാൻ ആ​ഗ്രഹിക്കുന്നവർ ആഭ്യന്തര മന്ത്രാലയത്തിന്റെ https://evisa.moi.gov.kw/evisa/home_e.do എന്ന വെബ്സൈറ്റിലൂടെ അപേക്ഷിക്കാൻ മതിയാകുമെന്നും അധികൃതർ അറിയിച്ചു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News