സാമൂഹിക പുരോഗതിയിൽ അറബ് ലോകത്തെ ഒന്നാം സ്ഥാനം നേടി കുവൈത്ത്

  • 03/11/2021

കുവൈത്ത് സിറ്റി: സാമൂഹിക പുരോഗതി സൂചികയിൽ 2021ൽ അറബ് ലോകത്ത് ഒന്നാം സ്ഥാനം നേടി കുവൈത്ത്. ആ​ഗോള തലത്തിൽ കുവൈത്ത് 50-ാം സ്ഥാനത്താണ്. അമേരിക്കൻ നോൺ പ്രോഫിറ്റ് സോഷ്യൽ പ്രോ​ഗ്രസ് ഇംപരേറ്റീവ് ആണ് പട്ടിക തയാറാക്കിയത്. പ്രതിശീർഷ ജിഡിപിയുടെ അടിസ്ഥാനത്തിൽ ലോകത്ത് 15-ാം സ്ഥാനത്താണ് കുവൈത്ത് ഉള്ളത്. രാജ്യത്തിന്റെ പ്രതിശീർഷ ജിഡിപി 49,854 ആയിരം ഡോളറാണ്. 12 ഘടകങ്ങളെ അടിസ്ഥാനമാക്കി 163 രാജ്യങ്ങളെ വിശകലനം ചെയ്താണ് പട്ടിക തയാറാക്കിയത്. 

പ്രധാനമായും മനുഷ്യന്റെ അടിസ്ഥാന ആവശ്യങ്ങൾ, അതായത് അടിസ്ഥാന വൈദ്യ പരിചരണം, പോഷകാഹാരം, വെള്ളം, ശുചിത്വം, വ്യക്തിഗത സുരക്ഷ എന്നീ കാര്യങ്ങളാണ് പരി​ഗണിച്ചത്. ഒപ്പം ആരോ​ഗ്യം, പരിസ്ഥിതി, സ്വാതത്ര്യം, വ്യക്തിപരമായ അവകാശങ്ങൾ, വിദ്യാഭ്യാസം എന്നിങ്ങനെ നിരവധി ഘടകങ്ങൾ പരിശോധിച്ചാണ് പട്ടിക തയാറാക്കിയത്. 

മനുഷ്യന്റെ അടിസ്ഥാന ആവശ്യങ്ങൾ അടിസ്ഥാനമാക്കിയ പട്ടികയിൽ കുവൈത്ത് 36-ാം സ്ഥാനമാണ് നേടിയത്. ക്ഷേമത്തിന്റെ കാര്യത്തിൽ 48-ാമതും അവസരങ്ങളുടെ കാര്യങ്ങൾ 77-ാമതും കുവൈത്ത് എത്തി. അതേസമയം, അറബ് ലോകത്ത് രണ്ടാം സ്ഥാനം നേടിയ ടൂണേഷ്യ ആ​ഗോള തലത്തിൽ 58-ാം സ്ഥാനത്താണ്. അറബ് ലോകത്ത് പിന്നാലെയുള്ളത് യുഎഇ, ജോർദാൻ, ഒമാൻ എന്നീ രാജ്യങ്ങളാണ്. ആ​ഗോള തലത്തിൽ നോർവേ ആണ് ഒന്നാം സ്ഥാനത്ത്.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News