ഭർത്താവിനെ കൊലപ്പെടുത്തിയ കേസ്: ജീവപര്യന്തം മാറ്റി വധശിക്ഷ വിധിച്ച് അപ്പീൽ കോടതി

  • 03/11/2021

കുവൈത്ത് സിറ്റി: ഭർത്താവിനെ കൊലപ്പെടുത്തിയ കേസ് സ്ത്രീക്ക് വധശിക്ഷ വിധിച്ച് അപ്പീൽസ് കോടതി. നേരത്തെ, ഈ കേസിൽ ജീവപര്യന്തം തടവിനാണ് ശിക്ഷിച്ചിരുന്നത്. കഴിഞ്ഞ ഏപ്രിലിൽ മസായെൽ പ്രദേശത്തെ അപ്പാർട്ട്മെന്റിലാണ് സംഭവം നടന്നത്. കേസ് പരി​ഗണിച്ചപ്പോൾ പ്രതിക്ക് ഏറ്റവും കടുത്ത ശിക്ഷ തന്നെ നൽകണമെന്നും വധശിക്ഷ വിധിക്കണമെന്നും പ്രോസിക്യൂഷൻ വാദിച്ചു. കരുതിക്കൂട്ടിയാണ് കൊലപാതകം നടത്തിയതെന്നും യാതൊരു ദയയും പ്രതി അർഹിക്കുന്നില്ലെന്നുമായിരുന്നു പ്രോസിക്യൂഷൻ വാദം.

കുറ്റകൃത്യം നടത്തിയ ശേഷം പ്രതി അവരുമായി  അവിഹിത ബന്ധമുള്ളയാളുടെ കന്നുകാലി ഫാമിൽ ഒളിച്ച് താമസിക്കുകയായിരുന്നു. ഇവിടെ നിന്നാണ് അധികൃതർ ഇവരെ അറസ്റ്റ് ചെയ്തത്. തുടർന്ന് നടന്ന ചോദ്യം ചെയ്യലിൽ വഴക്കിനെ തുടർന്ന് ഭർത്താവിനെ ചുറ്റിക കൊണ്ടും വേസ് കൊണ്ടും അടിക്കുകയായിരുന്നുവെന്ന് ഇവർ കുറ്റസമ്മതം നടത്തി. ഇത് കഴിഞ്ഞ് ഭർത്താവിന്റെ മൃതദേഹം കാർപ്പെറ്റ് കൊണ്ട് പൊതിഞ്ഞ ശേഷമാണ് പ്രതി സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെട്ടത്.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News