പൊതു ധനം പാഴാക്കൽ;കുവൈത്ത് ആരോഗ്യ മന്ത്രാലയത്തിനെതിരെ അഞ്ച് പരാതികൾ

  • 03/11/2021

കുവൈത്ത് സിറ്റി: പൊതു ധനം പാഴാക്കിയത് സംബന്ധിച്ച് ആരോഗ്യ മന്ത്രി ഷെയ്ഖ് ബാസൽ അൽ സബായ്ക്കെതിരെ ലഭിച്ച അഞ്ച് പരാതികൾ അറ്റോർണി ജനറൽ ദിറാർ അൽ അസൗസി മന്ത്രിസഭ പ്രത്യേക അന്വേഷണ സമിതിയിലേക്ക് ശുപാർശ ചെയ്തു. കുവൈത്ത് പൗരനായ തലാൽ അൽ ദബൗസ് ആണ് പരാതികൾ നൽകിയിരുന്നത്. 

കുട്ടികൾക്കായുള്ള ഓപ്പൺ ഹാർട്ട് സർജറി കിറ്റുകൾക്ക് അപൂർണമായ ഒരു കരാറിൻ്റെ പശ്ചാത്തലത്തിൽ പണം അടയ്ക്കുന്നതും ആരോഗ്യ മന്ത്രാലയത്തിനായുള്ള തൊഴിൽ-വിതരണ കരാർ പൂർണ്ണമായി നടപ്പിലാക്കിയിട്ടില്ലെന്നുള്ളതും അടക്കമുള്ള പരാതികളാണ് ഉയർന്നിട്ടുള്ളത്.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News