വിസകൾ നൽകുന്നത് ആറ് ഘട്ടങ്ങളിലായി; വിവരങ്ങൾ പുറത്ത് വിട്ട് മാൻപവർ അതോറിറ്റി

  • 03/11/2021

കുവൈത്ത് സിറ്റി: അഷാൽ ഓട്ടോമേറ്റഡ് സേവനത്തിലൂടെ വിദേശത്ത് നിന്നുള്ളവർക്ക് വർക്ക് പെർമിറ്റുകൾ നൽകുന്ന ആറ് ഘട്ടങ്ങൾ വ്യക്തമാക്കി മാൻപവർ അതോറിറ്റി. വർക്ക് പെർമിറ്റ് ആവശ്യമുള്ള തൊഴിലാളികളുടെ വാക്സിനേഷൻ സർട്ടിഫിക്കേറ്റിന് ആരോഗ്യ മന്ത്രാലയത്തിൽ നിന്നുള്ള അംഗീകാരം നേടുക എന്നുള്ളതാണ് ആദ്യ ഘട്ടം. ഇത് ഓൺലൈനായി സമർപ്പിക്കണം. രണ്ടാമത്തെ ഘട്ടത്തിൽ അഷാൽ സർവീസിലൂടെയോ ഇലക്ടോണിക് ഫോം പോർട്ടലിലൂടെയോ വർക്ക് പെർമിറ്റിനായി അപേക്ഷ നൽകണം. തുടർന്ന് അഷാൽ സർവീസിലൂടെയോ ഇലക്ടോണിക് ഫോം പോർട്ടലിലൂടെയോ വിസയുടെ നിലവിലെ സ്റ്റാറ്റസും റഫറൻസ് നമ്പറും അന്വേഷിക്കാവുന്നതാണ്.

ഇതിന് ശേഷം ആഭ്യന്തര മന്ത്രാലയത്തിൻ്റെ ഔദ്യോഗിക വെബ്സൈറ്റിലൂടെ  ഫീസ് അടയ്ക്കണം. തുടർന്ന് ഇലക്ട്രോണിക് ഫോം പോർട്ടൽ വഴി വിസയ്ക്കുള്ള അപേക്ഷ സമർപ്പിക്കാം. ഏറ്റവുമൊടുവിൽ വിദേശത്ത് നിന്ന് റിക്രൂട്ട് ചെയ്യാൻ ആഗ്രഹിക്കുന്ന കമ്പനിക്ക് തൊഴിൽ വകുപ്പിൽ നിന്ന് വിസ സ്വീകരിക്കുകയും ചെയ്യാമെന്നും മാൻപവർ അതോറിറ്റി അധികൃതർ അറിയിച്ചു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News