ഗൾഫ് രാജ്യങ്ങളിൽ ഏറ്റവും കുറഞ്ഞ ഗതാഗത നിയമലംഘനങ്ങൾ കുവൈത്തിലെന്ന് ജമാൽ അൽ സയേ​ഗ്

  • 03/11/2021

കുവൈത്ത് സിറ്റി: പുതിയ ​ഗതാ​ഗത നിയമങ്ങൾ ബാധിക്കുന്നത് നിയമലംഘകരുടെ പോക്കറ്റുകളെയാണെന്നും പൗരന്മാരെ അല്ലെന്നും ആഭ്യന്തര മന്ത്രാലയത്തിലെ ട്രാഫിക്ക് ആൻഡ് ഓപ്പറേഷൻസ് അഫേയേഴ്സ് അസിസ്റ്റന്റ് അണ്ടർ സെക്രട്ടറി മേജർ ജനറൽ ജമാൽ അൽ സയേ​ഗ്. ലെജിസ്‍ലേറ്റീവ് അതോറിറ്റി നിയമം തള്ളിക്കളഞ്ഞിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. അവസാന സെഷനിൽ കൂടുതൽ പഠനം നടത്തിയെന്നും ഡെപ്യൂട്ടികൾ, ആഭ്യന്തര, പ്രതിരോധ കമ്മിറ്റി അംഗങ്ങൾ എന്നിവരെ ഏകോപിപ്പിച്ച് നിലവിലെ സെഷനിൽ കൂടുതൽ ചർച്ചകൾ നടത്തുമെന്നും അൽ സയേ​ഗ് കൂട്ടിച്ചേർത്തു. 

ഗൾഫ് രാജ്യങ്ങളിൽ ഏറ്റവും കുറഞ്ഞ ഗതാഗത നിയമലംഘനങ്ങൾ ഉള്ളത് കുവൈത്തിലാണ്. പൗരന്മാരും താമസക്കാരും ട്രാഫിക് നിയമങ്ങൾ പാലിക്കുകയും നിയമലംഘനം നടത്താതിരിക്കുകയും ചെയ്താൽ പുതിയ നിയമങ്ങൾ അവരുടെ പോക്കറ്റുകളെ ബാധിക്കില്ലെന്നും ഉദ്ദേശിച്ച ലക്ഷ്യം കൈവരിക്കുമെന്നും അൽ സയേ​ഗ് പറഞ്ഞു. ഗതാഗത സാഹചര്യങ്ങൾ കൂടുതൽ മെച്ചപ്പെട്ടതാക്കാനും  ഗുരുതരമായ നിയമലംഘനങ്ങൾ ഒഴിവാക്കാനുമാണ് പുതിയ നിയമങ്ങളെന്നും അദ്ദേഹം പറഞ്ഞു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News