60 വയസ് പിന്നിട്ടവരുടെ വർക്ക് പെർമിറ്റ് പുതുക്കൽ; നാളെ നിർണായക മാൻപവർ മാനേജ്മെന്റ് യോ​ഗം.

  • 03/11/2021

കുവൈത്ത് സിറ്റി: ജനറൽ അതോറിറ്റി ഫോർ മാൻപവർ മാനേജ്മെന്റ് യോ​ഗം നാളെ രാവിലെ ചേരും. പത്ത് മണിക്കാണ് യോ​ഗം നിശ്ചയിച്ചിട്ടുള്ളത്.  മിനിസ്ട്രീസ് കോംപ്ലക്സിലെ തന്റെ ഓഫീസിൽ എത്തിച്ചേരാൻ മാൻപവർ അതോറിറ്റി ഡയറക്ടർ ബോർഡ് അം​ഗങ്ങളോട്  വാണിജ്യ മന്ത്രി ഡോ. അബ്‍ദുള്ള അൽ സൽമാൻ ക്ഷണിച്ചിട്ടുണ്ട്. യോ​ഗത്തിലെ അജണ്ടകളെ കുറിച്ച് ക്ഷണപത്രത്തിൽ ഒന്നും പറഞ്ഞിട്ടില്ലെന്നാണ് വൃത്തങ്ങൾ പ്രതികരിച്ചത്.

എന്നാൽ, 60 വയസ് പിന്നിട്ട സർവ്വകലാശാല ബിരുദമില്ലാത്ത പ്രവാസികളുടെ വർക്ക് പെർമിറ്റ് പുതുക്കുന്നത് സംബന്ധിച്ച വിഷയത്തിൽ ഒരു പരിഹാരം കാണുന്നതിനായാണ് യോ​ഗമെന്ന് വൃത്തങ്ങൾ സ്ഥിരീകരിച്ചു. ഈ പ്രശ്നം പരിഹരിക്കുന്നതിന് 3 തീരുമാനങ്ങൾ ആവശ്യമാണെന്നും അവർ സൂചിപ്പിച്ചു. 

1. കുവൈറ്റിലുള്ളവരുടെ റെസിഡൻസി പെർമിറ്റ് പുതുക്കുന്നത് വിലക്കാനുള്ള തീരുമാനം പിൻവലിക്കണം

2. 2000 ദിനാർ ഫീസ് ഏർപ്പെടുത്താനുള്ള തീരുമാനം പിൻവലിക്കണം

3. നിരോധന തീരുമാനം വരുന്നതിന് മുമ്പുള്ള വ്യവസ്ഥകളിലോ അല്ലെങ്കിൽ ഡയറക്ടർ ബോർ‍‍ഡ് അം​ഗങ്ങൾ മുന്നോട്ട് വയ്ക്കുന്ന പുതിയ വ്യവസ്ഥയിലോ ഈ വിഭാഗത്തിന് പുതുക്കൽ അനുവദിക്കുന്നതിനുള്ള ഓട്ടോമേറ്റഡ് സിസ്റ്റം തുറക്കുന്നതിനുള്ള സമയം നിർണ്ണയിക്കണം. പുതിയ ഫീസുകളോ ആരോഗ്യ ഇൻഷുറൻസുകളോ എന്നതടക്കം ഡയറക്ടർ ബോർഡ് തീരുമാനിക്കണം. 

60 വയസ് പിന്നിട്ട സർവ്വകലാശാല ബിരുദമില്ലാത്ത പ്രവാസികളുടെ വർക്ക് പെർമിറ്റ് പുതുക്കുന്നത് തടഞ്ഞ തീരുമാനം റദ്ദാക്കാൻ മന്ത്രിക്ക് മാത്രമായി അധികാരമില്ല. ഈ യോ​ഗത്തിൽ അനുകൂല തീരുമാനമുണ്ടാകുമെന്ന പ്രതീക്ഷയോടെ കാത്തിരിക്കുന്നത് ആയിരക്കണക്കിന് കുടുംബങ്ങളാണ്.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News