സുരക്ഷാപരിശോധന; ഒരു മാസത്തിനുള്ളില്‍ 2190 പേരെ നാടുകടത്തി.

  • 03/11/2021

കുവൈത്ത് സിറ്റി : കഴിഞ്ഞ ഒരു മാസത്തിനുള്ളില്‍ 2190 രാജ്യത്ത് നിന്നും നാട് കടത്തിയതായി ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. ക്രിമിനൽ കേസുകൾ, മറ്റു നിയമ വിരുദ്ധ പ്രവർത്തനങ്ങൾ എന്നിവയെ തുടർന്നു അറസ്റ്റിലായവരാണ് നാട് കടത്തിയവരില്‍ ഭൂരിഭാഗവും. ആഭ്യന്തര മന്ത്രി ഷെയ്ഖ് താമർ അൽ അലിയുടെ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ്‌ കാമ്പയിന്‍ ആരംഭിച്ചത്. നാട് കടത്തിയവരുടെ വിരലടയാളം രേഖപ്പെടുത്തുന്നതിനാല്‍ രാജ്യത്തേക്ക് പുതിയ വിസയില്‍ ഇവര്‍ക്ക്  തിരികെ വരാന്‍ സാധിക്കില്ല. 

Related News