കുവൈറ്റ് പെട്രോളിയം കോർപ്പറേഷൻ ബജറ്റ് വെട്ടിക്കുറക്കുന്നു.

  • 03/11/2021

കുവൈത്ത് സിറ്റി : കുവൈറ്റ് പെട്രോളിയം കോർപ്പറേഷൻ ഓയില്‍  പദ്ധതികൾക്കുള്ള ചെലവ് ചുരുക്കുന്നു. അടുത്ത അഞ്ച് വര്‍ഷത്തേക്ക് വകയിരുത്തിയ 3.356 ബില്യൺ ദിനാറില്‍ നിന്നും ഏകദേശം 876.8 ദശലക്ഷം ദിനാറാണ്  വെട്ടിക്കുറച്ചത്. ഇത് ആകെ വകയിരുത്തിയ തുകയുടെ 26 ശതമാനം വരുമെന്ന് പ്രാദേശിക പത്രം റിപ്പോര്‍ട്ട് ചെയ്തു. അടിക്കടിയുണ്ടാകുന്ന എണ്ണയുടെ വിലകുറവും മൂലധനച്ചെലവുകൾ കൂടുന്നതുമാണ് ചിലവ് കുറക്കുവാന്‍ കാരണം. 

കോവിഡ് പ്രതിസന്ധിയും പ്രോജക്ടുകളെ സാരമായി ബാധിച്ചിതായും അന്താരാഷ്ട്ര കമ്പനികൾ അടച്ചുപൂട്ടിയതിനാല്‍  ആവശ്യമായ വസ്തുക്കളുടെ വിതരണത്തിലും കസ്റ്റംസ് ക്ലിയറൻസിലും ഉണ്ടാകുന്ന താമസവും പുതിയ പ്രതിസന്ധിക്ക് ആക്കം കൂട്ടിയിട്ടുണ്ട്. അതോടപ്പം വ്യോമയാന ഗതാഗതം പൂര്‍ണ്ണ രീതിയിലേക്ക് എത്താത്തതും പ്രോജക്ടുകളില്‍ ആവശ്യത്തിന് തൊഴിലാളികള്‍ ലഭിക്കാത്തതും ചില കരാറുകാരുടെ മോശം പ്രകടനവും  പുതിയ നീക്കത്തിന് കാരണമായതായി വിദഗ്ദര്‍ ചൂണ്ടിക്കാട്ടി.  

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News