കുവൈത്തിന് നഷ്ടപരിഹാരമായി 500 മില്യൺ ഡോളർ നല്‍കിയതായി ഇറാഖ്.

  • 03/11/2021

കുവൈത്ത് സിറ്റി : 1990 ലെ ഇറാഖ് അധിനിവേശത്തിന്‍റെ നഷ്ടപരിഹാരമായി 500 മില്യൺ ഡോളർ കുവൈത്തിന്  നല്‍കിയതായി  ഇറാഖ് എംബസി അറിയിച്ചു. കഴിഞ്ഞ മാസം  കുവൈത്തിന് 490 മില്യൺ ഡോളർ നൽകിയതായും ശേഷിക്കുന്ന  നഷ്ടപരിഹാര തുകയായ 629 മില്യൺ ഡോളർ 2022 ന്‍റെ ആദ്യ പകുതിയോടെ  നല്‍കുമെന്ന് എംബസി പ്രസ്താവനയിൽ പറഞ്ഞു. കഴിഞ്ഞ മൂന്ന് പതിറ്റാണ്ടിനിടെ ഏകദേശം 50 ബില്യൺ ഡോളർ നഷ്ടപരിഹാരമായി കുവൈത്തിന് ഇറാഖ് നല്‍കിയിട്ടുണ്ട്. 1991ല്‍, കുവൈറ്റിലെ ഇറാഖി അധിനിവേശത്തിന്റെ ഫലമായി നഷ്ടം സംഭവിച്ച വ്യക്തികള്‍ക്കും കമ്പനികള്‍ക്കും സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും മറ്റുള്ളവര്‍ക്കും 524 കോടി ഡോളര്‍ നഷ്ടപരിഹാരം നല്‍കാനാണ് ഐക്യരാഷ്ട്രസഭ ഇറാഖിനോട്‌ ആവശ്യപ്പെട്ടത്. 

1990 ആഗസ്ത് 2 നാണ് സദ്ദാം ഹുസൈന്‍ ഇറാഖി സൈന്യം കുവൈത്ത് ആക്രമിച്ചത്. 1991-ലെ ആദ്യ ഗൾഫ് യുദ്ധത്തിൽ ഏഴ് മാസത്തോളമാണ് കുവൈത്തിനെ ഇറാഖ് കൈവശപ്പെടുത്തിയത്. തുടര്‍ന്ന് അമേരിക്കയുടെ നേതൃത്വത്തിലുള്ള അന്താരാഷ്ട്ര സഖ്യം കുവൈത്തിനെ മോചിപ്പിക്കുകയായിരുന്നു. കോവിഡ് മഹാമാരിയും ആഗോള മാര്‍ക്കറ്റില്‍ എണ്ണക്ക് ഉണ്ടായ വിലയിടിവും കടുത്ത സാമ്പത്തിക ബാധ്യത വരുത്തിയതിനെ തുടര്‍ന്ന് നഷ്ടപരിഹാര തുക നല്‍കുന്ന സമയം ഇറാഖ് നീട്ടി ചോദിച്ചിരുന്നു. ഇരു രാജ്യങ്ങളും തമ്മില്‍ നയതന്ത്ര ബന്ധങ്ങള്‍ ശക്തമാണെങ്കിലും അധിനിവേശ കാലത്ത് കുവൈത്തിന് നഷ്‌ടമായ വിലപിടിപ്പുള്ള വസ്തുക്കള്‍ തിരികെ ഏല്പിക്കുന്നതിനെ  സംബന്ധിച്ചും അതിർത്തികളെ കുറിച്ചും ഇപ്പോഴും പ്രശ്നങ്ങൾ നിലനിൽക്കുന്നുണ്ട്. 

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News