പ്രതിദിന കൊവിഡ് കേസുകൾ പൂജ്യമായാലും വാക്സിനേഷൻ തുടരാൻ കുവൈത്ത്

  • 04/11/2021

കുവൈത്ത് സിറ്റി: പ്രതിദിന കൊവി‍ഡ് കേസുകൾ പൂജ്യത്തിലേക്ക് എത്തിക്കാൻ ലക്ഷ്യമിട്ട് ആരോ​ഗ്യ മന്ത്രാലയം. സർക്കാരും ബന്ധപ്പെട്ട അതോറിറ്റികളുടെ പ്രത്യേകിച്ച് ആരോ​ഗ്യ മന്ത്രാലയവും ഈ ലക്ഷ്യം മുന്നിൽ കണ്ടു കൊണ്ടാണ് മുന്നോട്ട് പോകുന്നതെന്ന് വൃത്തങ്ങൾ പറഞ്ഞു. നിലവിൽ പ്രതിദിന കൊവിഡ‍് മരണം പൂജ്യത്തിലേക്ക് എത്തിക്കാൻ സാധിച്ചിട്ടുണ്ട്. ഒപ്പം കൊവി‍ഡ് വാർഡുകളിലും തീവ്രപരിചരണ വിഭാ​ഗത്തിലും പ്രവേശിക്കപ്പെടുന്നവരുടെ എണ്ണവും വലിയ തോതിൽ കുറഞ്ഞിട്ടുണ്ട്.

എന്നാൽ, കൊവി‍ഡ് കേസുകൾ പൂജ്യത്തിലേക്ക് എത്തുന്ന സാഹചര്യത്തിലും മഹാമാരിക്കെതിരെയുള്ള ദേശീയ വാക്സിനേഷൻ ക്യാമ്പയിൻ അവസാനിപ്പിക്കില്ലെന്ന് വൃത്തങ്ങൾ വ്യക്തമാക്കി. വാക്സിൻ സ്വീകരിക്കാത്ത എല്ലാവർക്കും അത് നൽകുന്നതിന് വേണ്ടിയാണ് ക്യാമ്പയിൻ തുടരുക. ഇപ്പോൾ ബൂസ്റ്റർ ‍ഡോസുകളും അഞ്ചിനും പതിനൊന്നിനും ഇടയിൽ പ്രായമുള്ള കുട്ടികൾക്കും കൊവി‍ഡ് വാക്സിൻ നൽകുന്നത് തുടരുകയാണെന്നും അവർ കൂട്ടിച്ചേർത്തു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News