കുവൈത്തിലെ എണ്ണ ശേഖരം നിലവിലെ ഉത്പാദനനിരക്കിൽ 90 വർഷം നീണ്ടുനിൽക്കുമെന്ന് റിപ്പോർട്ട്

  • 04/11/2021

കുവൈത്ത് സിറ്റി: അസാധാരണമായ ഉയർന്ന തലത്തിലുള്ള സമ്പത്തും ഹൈഡ്രോകാർബണുകളുടെ വലിയ കരുതൽ ശേഖരവുമാണ് കുവൈത്തിന്റെ സമ്പദ്‌വ്യവസ്ഥയ്ക്ക് കരുത്ത് നൽകുന്നതെന്ന് മൂഡീസ് ക്രെഡിറ്റ് റേറ്റിം​ഗ് ഏജൻസി. ഈ ശക്തമായ സമ്പദ്‌വ്യവസ്ഥയാണ് രാജ്യത്തിന്റെ ഉയർന്ന റേറ്റിംഗിന് (എ1) കാരണമെന്നും ഏജൻസി വ്യക്തമാക്കി. എന്നാൽ, എണ്ണ ഇതര, സ്വകാര്യ ബിസിനസ് മേഖലകൾ വികസിപ്പിക്കുന്നതിൽ കുവൈത്ത് മേഖലയിലെ മറ്റ് രാജ്യങ്ങളേക്കാൾ പിന്നലാണ്.

എണ്ണ വ്യവസായത്തിലെ തുടർച്ചയായ കനത്ത സമ്മർദ്ദം സാമ്പത്തിക പ്രകടനത്തിൽ ഏറ്റക്കുറച്ചിലുകൾക്ക് കാരണമാകുന്നുണ്ട്. രാജ്യത്തിന്റെ ധനനയത്തിന്റെ മാനേജ്മെന്റ് വലിയ ശക്തി നൽകുന്നുണ്ട്. കുവൈത്തിന്റെ എണ്ണ സമ്പത്ത് ഉയർന്ന തലത്തിലുള്ള ആളോഹരി വരുമാനത്തെ പിന്തുണയ്ക്കുന്നുണ്ട്. ലോകത്തിലെ എണ്ണശേഖരത്തിന്റെ കാര്യത്തിൽ ഏഴാം സ്ഥാനത്താണ് കുവൈത്തുള്ളത്. നിലവിലെ ഉത്പാദനനിരക്കിൽ രാജ്യത്തിന്റെ എണ്ണ ശേഖരം 90 വർഷം നീണ്ടുനിൽക്കുമെന്നും ഇൻവെസ്റ്റേഴ്സ് സർവ്വീസസ് റിപ്പോർട്ടിൽ ഏജൻസി വ്യക്തമാക്കുന്നു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News