60 വയസ് പിന്നിട്ടവരെ നാടുകടത്തരുതെന്ന് നിർദേശം

  • 04/11/2021

കുവൈത്ത് സിറ്റി: 60 വയസ് പിന്നിട്ട സർവ്വകലാശാല ബിരുദ​മില്ലാത്ത പ്രവാസികളെ നാടുകടത്തരുതെന്ന് ബന്ധപ്പെട്ട അധികൃതർ നിർദേശം നൽകി. ഈ വിഭാ​ഗത്തിലുള്ളവരുടെ വർക്ക് പെർമിറ്റുകൾ പുതുക്കി നൽകുന്ന കാര്യത്തിൽ മാൻപവർ അതോറിറ്റി ഡയറക്ടർ ബോർഡിന്റെ അന്തിമ തീരുമാനം വരാനുള്ള സാഹചര്യത്തിലാണ് ഇത്തരമൊരു നിർദേശം ഉന്നത അധികൃതർ നൽകിയിട്ടുള്ളതെന്ന് വൃത്തങ്ങൾ പറഞ്ഞു. ഈ വിഷയത്തിൽ തീരുമാനത്തിനായി കാത്തിരിക്കുകയാണ് ആയിരക്കണക്കിന് പ്രവാസികൾ. 

പതിറ്റാണ്ടുകളായി അർപ്പണബോധത്തോടെയും ആത്മാർത്ഥതയോടെയും കുവൈത്തിൽ സേവനമനുഷ്ഠിച്ച ആയിരങ്ങളുടെ കഷ്ടപ്പാടുകൾ അതോറിറ്റി ഡയറക്ടർ ബോർഡ് കാണണമെന്നാണ് ആവശ്യം ഉയർന്നിട്ടുള്ളത്. 60 വയസ് പിന്നിട്ട സർവ്വകലാശാല ബിരുദ​മില്ലാത്ത പ്രവാസികൾക്ക് വർക്ക് പെർമിറ്റ് പുതുക്കി നൽകേണ്ടതില്ലെന്ന തീരുമാനം ആ​ഗോളതലത്തിൽ കുവൈത്തിന്റെ പ്രതിച്ഛായക്ക് മങ്ങലേൽപ്പിച്ചിരുന്നു. 

ഈ വിഷയത്തിൽ ഒരു സ്വാകാര്യ ഇൻഷുറൻസ് കൊണ്ട് വന്ന് പൊതു ആരോ​ഗ്യ മേഖലയുടെ ബാധ്യത ഒഴിവാക്കി പ്രശ്നങ്ങൾ പരിഹാരിക്കാനുള്ള സാധ്യതകളാണ് ഉയർന്നു വരുന്നത്. 60 വയസ് പിന്നിട്ട സർവ്വകലാശാല ബിരുദ​മില്ലാത്ത പ്രവാസികളെ നാടുകടത്തരുതെന്ന് മാൻപവർ അതോറിറ്റിയും ആഭ്യന്തര മന്ത്രാലയവും ബന്ധപ്പെട്ട അധികൃതർക്ക് നിർദേശം നൽകിയതോടെ വലിയ ആശ്വാസമാണ് ഈ വിഭാ​ഗത്തിലെ പ്രവാസികൾക്ക് ലഭിച്ചിരിക്കുന്നത്.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News