വിസ കച്ചവടം; കുവൈത്തിൽ 800 വ്യാജ കമ്പനികൾ അടച്ച് പൂട്ടി

  • 04/11/2021

കുവൈത്ത് സിറ്റി: വിസ കച്ചവടം അവസാനിപ്പിക്കാനുള്ള ലക്ഷ്യത്തോടെയുള്ള പരിശ്രമങ്ങൾ കൊണ്ട് ഒന്നര വർഷത്തിനിടെ 800 വ്യാജ കമ്പനികൾ അടച്ചു പൂട്ടാൻ സാധിച്ചതായി സെക്യൂരിട്ടി വൃത്തങ്ങൾ അറിയിച്ചു. 2020 മാർച്ച് മുതൽ കഴിഞ്ഞ സെപ്റ്റംബർ വരെയുള്ള കണക്കാണിത്. അടച്ചുപൂട്ടിയെ കമ്പനിയുടെ ഫയലുകൾ അന്വേഷണ അതോറിറ്റികൾക്ക് കൈമാറിയിട്ടുണ്ട്. ഈ കമ്പനികളുടെ ഫയലുകളിൽ രജിസ്റ്റർ ചെയ്തിരുന്ന 60,000ത്തിൽ കൂടുതൽ പ്രവാസികൾ രാജ്യം വിട്ടതായും വൃത്തങ്ങൾ വെളിപ്പെടുത്തി.

ഈ പ്രവാസികൾ പണം നൽകി വ്യാജ കമ്പനികൾ വഴി റെസിഡൻസി നേടുകയായിരുന്നു. ഇതിന് ശേഷം പുറത്ത് ജോലി ചെയ്യുകയായിരുന്നു. റസിഡൻസി ഡീലർമാരെ വെച്ചുപൊറുപ്പിക്കരുതെന്നുള്ള നിർദ്ദേശങ്ങൾ ലഭിച്ചിട്ടുള്ളതെന്ന് വൃത്തങ്ങൾ സൂചിപ്പിച്ചു. ആഭ്യന്തര മന്ത്രാലയവും മറ്റ് ബന്ധപ്പെട്ട അതോറിറ്റികളുമായും ഏകോപിപ്പിച്ച് റെസി‍ൻസി ഡീലർമാരെയും വ്യാജ കമ്പനികളെയും കണ്ടെത്താൻ പരിശോധനകൾ ശക്തമാക്കിയിട്ടുണ്ട്.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News