പ്രവാസികളുടെ ഡ്രൈവിം​ഗ് ലൈസൻസുകൾ റദ്ദാക്കുന്നത് തുടരുന്നു; ഈ വർഷം റദ്ദാക്കിയത് 32,000 ലൈസൻസുകൾ

  • 04/11/2021

കുവൈത്ത് സിറ്റി: ഈ വർഷം ആകെ റദ്ദാക്കിയത് 32,000 പ്രവാസികളുടെ ഡ്രൈവിം​ഗ് ലൈസൻസുകളാണെന്ന് കണക്കുകൾ. ആവശ്യമായ വ്യവസ്ഥകൾ പാലിക്കാത്തത് അല്ലെങ്കിൽ അനധികൃമായ നേടിയ ലൈസൻസുകളാണ് റദ്ദാക്കപ്പെട്ടത്. ഒപ്പം മാനസിക വെല്ലുവിളി, കാഴ്ചാപരിമിതി എന്നീ കാരണങ്ങളാൽ 2,400 കുവൈത്തി പൗരന്മാരുടെയും ലൈസൻസുകൾ റദ്ദാക്കിയിട്ടുണ്ട്. അതേസമയം, ഈ വർഷം ജനുവരി മുതൽ ഒക്ടോബർ വരെയുള്ള കണക്കുകൾ പരിശോധിക്കുമ്പോൾ ഡ്രൈവിം​ഗ് ലൈസൻസ് നൽകുന്നതിന് 43 ശതമാനത്തിന്റെ കുറവാണ് വന്നിട്ടുള്ളത്.

72,000 ഡ്രൈവിം​ഗ് ലൈസൻസ് എന്നതിൽ 41,000 ആയാണ് കുറഞ്ഞിട്ടുള്ളത്. റെസിഡൻസ് അഫയേഴ്സ്, മാൻപവർ അതോറിറ്റി, ഭിന്നശേഷിക്കാർക്കായുള്ള അതോറിറ്റി എന്നിവയുമായി ലിങ്ക് ചെയ്തത് മുതൽ വളരെ കണിശമായ നിബന്ധനകളോടെ മാത്രമാണ് ലൈസൻസ് നൽകുന്നതെന്ന് ജനറൽ ട്രാഫിക്ക് ഡിപ്പാർട്ട്മെന്റ് അധികൃതർ പറഞ്ഞു. പഠനം പൂർത്തിയാക്കി ശേഷം ഡ്രൈവിംഗ് ലൈസൻസ് കൈവശം വച്ചിരിക്കുന്ന പ്രവാസി വിദ്യാർത്ഥികളുടെ ലൈസൻസ് ബ്ലോക്ക് ചെയ്തിട്ടുണ്ട്. ലൈസൻസ് കൈമാറിയാൽ മാത്രേമേ ഇപ്പോൾ റെസി‍‍ഡൻ പെർമിറ്റ് പുതുക്കി നൽകുകയുള്ളൂ.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News