കുവൈറ്റ് വിമാനത്താവളത്തിന്റെ വികസനത്തിനായി നടപ്പാക്കുന്നത് 14 വമ്പൻ പദ്ധതികൾ

  • 04/11/2021

കുവൈത്ത് സിറ്റി: കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ വികസനത്തിനായി 8.2 ബില്യൺ ഡോളർ ചെലവ് വരുന്ന 14 പ്രോജക്ടുകൾ നടപ്പാക്കുമെന്ന് സിവിൽ ഏവിയേഷൻ ജനറൽ അഡ്മിനിസ്ട്രേഷൻ വ്യക്തമാക്കി. 2021 മുതൽ 2041 വരെയുള്ള സിവിൽ ഏവിയേഷന്റെ വീക്ഷണപ്രകാരം കുവൈത്തിനെ വ്യോമഗതാഗതത്തിൽ യാത്രക്കാർക്കും ചരക്കുകൾക്കുമുള്ള ഒരു സജീവ പ്രാദേശിക കേന്ദ്രമാക്കി മാറ്റാനാണ് ലക്ഷ്യമിടുന്നത്.

ടെർമിനൽ രണ്ടിലെ പുതിയ പാസഞ്ചർ ബിൽഡിം​ഗ് പ്രോജക്ടാണ് ഏറ്റവും വലിയ വികസന പദ്ധതി. വാർഷിക അടിസ്ഥാനത്തിൽ 25 മില്യൺ യാത്രക്കാരെ ഉൾക്കൊള്ളാൻ ലക്ഷ്യമിട്ടാണ് ഈ പദ്ധതി നടപ്പാക്കുന്നത്. രാജ്യാന്തര തലത്തിലുള്ള മികച്ച നിലവാരത്തോടെ നിർമ്മിക്കുന്ന പുതിയ പാസഞ്ചർ ബിൽഡിം​ഗ് പ്രോജക്ടിന് 5 ബില്യൺ ഡോളറാണ് ചെലവ് പ്രതീക്ഷിക്കുന്നത്. 5.4 മില്യൺ യാത്രക്കാരെ ഉൾക്കൊള്ളുന്ന തരത്തിൽ ടെർമിനൽ നാലിും പാസഞ്ചർ ടെർമിനൽ ബിൽഡിം​ഗ് നിർമ്മിക്കുന്നുണ്ട്. ഇതിന് 187 മില്യൺ ഡോളറാണ് ചെലവ് കണക്കാക്കുന്നത്. കൂടാതെ, കുവൈത്ത് കാർ​ഗോ സിറ്റി പ്രോജക്ട്, ടെർമിനൽ രണ്ടിലെ ഓപ്പറേഷൻ ആൻഡ് മാനേജ്മെന്റ് ബിൽഡിം​ഗ് എന്നിങ്ങനെ വലിയ പദ്ധതികളാണ് നടപ്പാക്കാൻ ലക്ഷ്യമിട്ടിട്ടുള്ളത്.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News