60 വയസ്സിന് മുകളിലുള്ള പ്രവാസികകളുടെ റെസിഡൻസി; 500 ദിനാർ ഫീസ്.

  • 04/11/2021

കുവൈറ്റ് സിറ്റി, നവംബർ 4: ഹൈസ്‌കൂൾ ഡിപ്ലോമയും അതിൽ താഴെയും ഉള്ള അറുപത് വയസ്സിന് മുകളിലുള്ള പ്രവാസികൾക്ക് വർക്ക് പെർമിറ്റ് നൽകുന്നത് നിരോധിക്കാനുള്ള തീരുമാനം റദ്ദാക്കുന്നതിന് പബ്ലിക് അതോറിറ്റി ഫോർ മാൻപവർ ഡയറക്ടർ ബോർഡ് ഇന്ന് അംഗീകാരം നൽകി. കൗൺസിൽ പുതിയ പ്രമേയം അംഗീകരിച്ചു, 500 കെഡി വാർഷിക ഫീസായി വർക്ക് പെർമിറ്റുകൾ പുതുക്കാനും കൂടാതെ 1,200 കെഡിയുടെ സ്വകാര്യ ആരോഗ്യ സമഗ്ര ഇൻഷുറൻസും ഈടാക്കാൻ  ഇൻഷുറൻസ് കമ്പനികളുടെ ഗ്രൂപ്പാണ് തീരുമാനിച്ചതെന്ന് റിപ്പോർട്ട് ചെയ്യുന്നു. അതോടുകൂടി   60 വയസ്സിന് മുകളിലുള്ള പ്രവാസികൾ പ്രതിവർഷം 1,700 KD നൽകേണ്ടി വരും. വാണിജ്യ-വ്യവസായ മന്ത്രിയുടെയും മാൻപവർ ബോർഡ് ഓഫ് ഡയറക്‌ടേഴ്‌സിന്റെ ചെയർമാനുടെയും അംഗീകാരം ലഭിച്ചതിന് ശേഷം ഈ വിഭാഗത്തിന്റെ താമസാവകാശം പുതുക്കുന്നതിനുള്ള ഓട്ടോമേറ്റഡ് സംവിധാനം വന്നതിന്  ശേഷം ഈ നിയമം നടപ്പിലാക്കും.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News