വിസ ഫീസുകള്‍ കൂട്ടുന്നു ;പബ്ലിക് അതോറിറ്റി ഫോർ മാൻപവര്‍ കമ്മിറ്റിയെ രൂപീകരിച്ചു

  • 05/11/2021

കുവൈത്ത് സിറ്റി : വിദേശികളുടെ താമസ രേഖയുമായി ബന്ധപ്പെട്ട എല്ലാ സേവനങ്ങളുടെയും ഫീസ് അവലോകനം ചെയ്യാൻ കമ്മിറ്റിയെ രൂപീകരിക്കാൻ മാൻപവർ പബ്ലിക് അതോറിറ്റി ഡയറക്ടർ ബോർഡ് തീരുമാനിച്ചു. നേരത്തെ വിദേശികളുടെ വർക്ക് പെർമിറ്റ് ഫീസ് വർദ്ധിപ്പിക്കുന്നത് ഉൾപ്പെടെയുള്ള തീരുമാനങ്ങളെടുക്കാൻ പബ്ലിക് അതോറിറ്റി ഫോർ മാൻപവര്‍ അതോറിറ്റിയോട്  മന്ത്രിസഭ നിര്‍ദ്ദേശിച്ചിരുന്നു. വിവിധ സർക്കാർ സേവനങ്ങൾക്കും പ്രവാസികളുടെ ഇടപാടുകൾക്കുമുള്ള ഫീസ് 500 ശതമാനം വരെ ഉയർത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. നിലവില്‍ വിദേശികളില്‍ നിന്നും  ഈടാക്കുന്ന ഫീസ് മേഖലയിലെ ഏറ്റവും കുറഞ്ഞ നിരക്കാണെന്ന് അധികൃതര്‍ അറിയിച്ചു.ഇതോടെ  വർക്ക് പെർമിറ്റ് ഫീസിന് പുറമെ, പ്രവാസികളുമായി ബന്ധപ്പെട്ട മറ്റ് ഫീസുകളും നിശ്ചിത തോതിൽ വർദ്ധിപ്പിക്കാന്‍ സാധ്യതയേറി. 

 വിവിധ തൊഴിൽ മേഖലകളിൽ സ്വദേശികൾക്കും പ്രവാസികൾക്കും പ്രത്യേക ക്വാട്ടകൾ നിർണയിക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി.  സ്വദേശിവൽക്കരണത്തിന്‍റെ ഭാഗമായി രാജ്യത്തെ സ്വകാര്യ മേഖലയില്‍ ശക്തമായ നടപടികളാണ് പാം സ്വീകരിച്ച് വരുന്നത്. അതോടപ്പം കുവൈറ്റ് യുവാക്കൾക്ക് സ്വകാര്യ മേഖലകളിൽ മികച്ച തൊഴിൽ ലഭ്യമാക്കുന്നതിനുള്ള പദ്ധതികൾ ആവിഷ്‌ക്കരിക്കാനും അധികൃതര്‍ക്ക് പദ്ധതിയുണ്ട്

Related News