കുവൈത്തില്‍ മഴ; രാജ്യം തണുപ്പിലേക്ക് പ്രവേശിക്കുന്നു

  • 05/11/2021

കുവൈത്ത് സിറ്റി : രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നേരിയതോതില്‍ മഴ പെയ്തു . മഴയുടെ ഭാഗമായി അടുത്തയാഴ്ച മുതല്‍ പകൽ സമയത്ത് താപനില 32 ഡിഗ്രിയിൽ താഴെയായി കുറയുമെന്ന് കാലാവസ്ഥാ നിരീക്ഷകൻ ഇസ റമദാൻ പറഞ്ഞു.പകൽ സമയത്ത് തീരപ്രദേശങ്ങളിൽ താപനില 27 ഡിഗ്രി സെൽഷ്യസും നഗരത്തിൽ 30 ഡിഗ്രി സെൽഷ്യസും ആയിരിക്കും. 

അടുത്ത ആഴ്‌ചയിൽ രാത്രിയിലെ കാലാവസ്ഥ തണുപ്പായിരിക്കുമെന്നും മരുഭൂമി പ്രദേശങ്ങളിൽ താപനില 16 മുതൽ 19 വരെയും നഗരത്തിൽ 21 മുതൽ 25 ഡിഗ്രി സെൽഷ്യസിനും ഇടയിലായിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ചൂടില്‍നിന്ന് തണുപ്പിലേക്ക് കാലാവസ്ഥ മാറുന്നതിന് മുമ്പായി തുടര്‍ച്ചയായ മഴ ലഭിക്കാറുണ്ട്. കാലാവസ്ഥ പ്രവചനം അനുസരിച്ച് ഈ മാസം പകുതിയോടെ മഴക്കാലം ആരംഭിക്കുമെന്നാണ്  പ്രതീക്ഷിച്ചിരുന്നത്.

Related News