അറുപത് പിന്നിട്ടവരുടെ വർക്ക് പെർമിറ്റ് പുതുക്കൽ: വിജയിച്ചത് ചേംബർ ഓഫ് കൊമേഴ്സിന്റെ പരിശ്രമങ്ങൾ

  • 05/11/2021

കുവൈത്ത് സിറ്റി: 60 വയസ്സ് പിന്നിട്ട സർവകലാശാല ബിരുദമില്ലാത്തവരുടെ വർക്ക് പെർമിറ്റ് പുതുക്കുന്ന വിഷയത്തിൽ പരിഹാരമായതോടെ  വിജയിച്ചത് ചേംബർ ഓഫ് കൊമേഴ്സിന്റെ മാസങ്ങൾ നീണ്ട പരിശ്രമങ്ങളും. 2020 ലെ ഭേദഗതി നമ്പർ 520 പിൻവലിക്കാൻ വാണിജ്യ മന്ത്രി ഡോ.അബ്ദുള്ള അൽ സൽമാന്റെ നേതൃത്വത്തിൽ ഇന്നലെ ചേർന്ന മാർ പവർ അതോറിറ്റി ഡയറക്ടർ ബോർഡ് യോഗമാണ് തീരുമാനിച്ചത്. 

കുവൈത്ത് ചേംബർ ഓഫ് കൊമേഴ്സ് ആൻഡ് ഇൻഡസ്ട്രിയുടെ നേതൃത്വത്തിലുള്ള മാരത്തൺ ക്യാമ്പയിനും ചെയർമാനായ മുഹമ്മദ് അൽ സഖറിന്റെ നേതൃത്തിലുള്ള ശ്രമങ്ങളുടെയും ഫലമായി കൂടെയാണ് വിഷയത്തിൽ തീരുമാനമായത്. കുവൈത്തിന്റെ സമ്പദ്‌വ്യവസ്ഥയെ സംരക്ഷിക്കുന്നതിനും അതിനെ ദോഷകരമായി ബാധിക്കുന്ന എല്ലാത്തിൽ നിന്നും അകറ്റി നിർത്തുന്നതിനും വലിയ ശ്രമങ്ങളാണ് ചെയർമാനായ മുഹമ്മദ് അൽ സഖറിന്റെ നേതൃത്തിലുള്ള ചേംബർ ഓഫ് കൊമേഴ്സ് നടത്തിയത്.

Related News