കുവൈത്ത്-സൗദി സംയുക്ത പരിശോധനയിൽ വൻ മയക്കുമരുന്ന് വേട്ട

  • 05/11/2021

കുവൈത്ത് സിറ്റി: കുവൈത്തിലെ നാർക്കോട്ടിക് കൺട്രോൾ ജനറൽ അഡ്മിനിസ്‌ട്രേഷൻ സൗദി അറേബ്യയിലെ നാർക്കോട്ടിക് കൺട്രോൾ ജനറൽ ഡയറക്ടറേറ്റുമായി സഹകരിച്ച് നടത്തിയ പരിശോധനയിൽ 1700 ദശലക്ഷത്തിലധികം  മയക്കുമരുന്ന് ഗുളികകൾ (ക്യാപ്റ്റഗൺ), പിടിച്ചെടുത്തതായി ആഭ്യന്തര മന്ത്രാലയത്തിലെ ജനറൽ അഡ്മിനിസ്ട്രേഷൻ ഓഫ് റിലേഷൻസ് ആൻഡ് സെക്യൂരിറ്റി മീഡിയ അറിയിച്ചു.

സുഗന്ധദ്രവ്യങ്ങളും പയറുവർഗ്ഗങ്ങളും അടങ്ങിയ ഒരു കണ്ടെയ്‌നറിനുള്ളിൽ ഒളിപ്പിച്ച നിലയിലാണ് മയക്കുമരുന്ന് പിടികൂടിയത്.  അറബ് രാജ്യങ്ങളിൽ നിന്ന് ജിദ്ദ വഴി സൗദി അറേബ്യയിലേക്ക്  കടത്താനുള്ള ശ്രമത്തിനിടെയാണ് മയക്കുമരുന്ന് പിടികൂടിയത്. ജിദ്ദ ഗവർണറേറ്റിൽ പിടിയിലായ മയക്കുമരുന്ന് കടത്തുകാർക്കെതിരെ ആവശ്യമായ നടപടികൾ കൈക്കൊള്ളുകയും സൗദി അറേബ്യയിലെ പബ്ലിക് പ്രോസിക്യൂഷന് റഫർ ചെയ്യുകയും ചെയ്തതായി അഡ്മിനിസ്ട്രേഷൻ വ്യക്തമാക്കി.

Related News