എയർപോർട്ട് തുറന്നതിന് ശേഷം കുവൈത്തിലെത്തിയത് 45,000 ഇന്ത്യക്കാർ.

  • 06/11/2021

കുവൈത്ത് സിറ്റി: കുവൈത്ത് വിമാനത്താവളം വഴി യാത്ര ചെയ്യുന്നതിൽ 63 ശതമാനം പേരുടെയും യാത്ര അഞ്ച് രാജ്യങ്ങളിലേക്കാണെന്ന് സിവിൽ ഏവിയേഷൻ ജനറൽ അഡ്മിനിസ്ട്രേഷന്റെ കണക്കുകൾ. തുർക്കി, സൗദി അറേബ്യ, ഈജിപ്ത്,  യുഎഇ, ഇന്ത്യ എന്നിവയാണ് കുവൈത്തിൽ നിന്ന് ഏറ്റവും കൂടുതൽ യാത്രക്കാരുള്ള അഞ്ച് രാജ്യങ്ങൾ. കഴിഞ്ഞ മൂന്ന് മാസത്തിനിടെയുള്ള 1.4 മില്യൺ യാത്രക്കാരിൽ 878,000 പേരും ഈ രാജ്യങ്ങളിലേക്ക് ആയിരുന്നുവെന്നും സിവിൽ ഏവിയേഷൻ അറിയിച്ചു.

തുർക്കിയിലേക്കാണ് പൗരന്മാരും താമസക്കാരും അടക്കം കൂടുതൽ പേർ യാത്ര ചെയ്യുന്നത്. മൂന്ന് മാസത്തിനിടെ 314.65 ആയിരം യാത്രക്കാർ തുർക്കിയിലേക്കും അവിടെ നിന്ന് കുവൈത്തിലേക്കുമായി യാത്ര ചെയ്തു. അഞ്ചാം സ്ഥാനത്താണ് ഇന്ത്യയുള്ളത്. 130,000  ആയിരം യാത്രക്കാരാണ് കുവൈത്തിനും ഇന്ത്യക്കും ഇടയിലുണ്ടായത്. അതിൽ 45,000 പേർ കുവൈത്തിലേക്ക് വന്നപ്പോൾ 85,000 പേരാണ് കുവൈത്തിൽ നിന്ന് ഇന്ത്യയിലേക്ക് യാത്ര ചെയ്തത്. ഏഴ് ഓപ്പറേറ്റർമാരുടെ 1337 വിമാന സർവ്വീസുകളും ഇക്കാലയളവിൽ ഇരുരാജ്യങ്ങൾക്കുമിടയിൽ പറന്നുവെന്നും കണക്കുകൾ വ്യക്തമാക്കുന്നു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News