ന്യൂഡൽഹി: എൽ.പി.ജി. വിലവർധനയിൽ കേന്ദ്രസർക്കാരിനെ രൂക്ഷമായി വിമർശിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ട്വിറ്ററിലൂടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം.
സർക്കാരിന്റെ വികസന വാചകമടിയിൽ നിന്ന് അകലെയുള്ള ലക്ഷക്കണക്കിന് കുടുംബങ്ങൾ ചൂളകൾ (വിറകടുപ്പ്) ഉപയോഗിക്കാൻ നിർബന്ധിതരാവുകയാണെന്ന് അദ്ദേഹം പറഞ്ഞു. നരേന്ദ്ര മോദിയുടെ വികസനവണ്ടി റിവേഴ്സ് ഗിയറിൽ ആണെന്നും അതിന്റെ ബ്രേക്ക് തകരാറിലാണെന്നും രാഹുൽ ട്വീറ്റിൽ പറഞ്ഞു.
ഗ്രാമീണ മേഖലയിലെ 42 ശതമാനം ആളുകളും വിലവർധന താങ്ങാനാവാത്തതിനെ തുടർന്ന് എൽ.പി.ജി. സിലിണ്ടറുകൾ ഉപേക്ഷിച്ച് വിറകടുപ്പ് ഉപയോഗിക്കുന്നതിലേക്ക് മടങ്ങിയെന്ന ഒരു സർവേ അടിസ്ഥാനമാക്കിയ വാർത്തയുടെ സ്ക്രീൻ ഷോട്ടും രാഹുൽ ട്വീറ്റിനൊപ്പം പങ്കുവെച്ചിട്ടുണ്ട്.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?