എൻട്രി വിസകൾ നൽകുന്നത് വാക്സിനേഷൻ സ്വീകരിച്ചവർക്ക് മാത്രം; നാളെ മുതൽ വിസ നൽകും

  • 06/11/2021


കുവൈത്ത് സിറ്റി: രാജ്യം സാധാരണ ജീവിതത്തിലേക്ക് മടങ്ങുന്ന സാഹചര്യത്തിൽ മന്ത്രിസഭാ തീരുമാനമനുസരിച്ച് കുവൈത്ത് നാളെ മുതൽ  വീണ്ടും എൻട്രി വിസകൾ അനുവദിച്ച് തുടങ്ങുമെന്ന് പ്രഖ്യപിച്ചിരുന്നു. വാക്സിനേഷൻ പൂർത്തീകരിച്ചവർക്ക് മാത്രമാണ് എൻട്രി വിസകൾ അനുവദിക്കുക എന്ന് ഒരിക്കൽ കൂടി റെസിഡൻസി അഫയേഴ്സ് വ്യക്തമാക്കി.  

കുവൈത്ത് അം​ഗീകരിച്ച വാക്സിനേഷൻ പൂർത്തിയാക്കിയതിന്റെ ക്യൂ ആർ കോ‍ഡ് രേഖകളും സമർപ്പിക്കണം. കോമേഴ്സൽ, ​ഗവൺമെന്റൽ, ടൂറിസ്റ്റ് എൻട്രി വിസകൾ എല്ലാം വ്യവസ്ഥ പാലിച്ച് നൽകാനാണ് തീരുമാനിച്ചിട്ടുള്ളത്. ആഭ്യന്തര മന്ത്രാലയത്തിന്റെ വെബ്സൈറ്റിലൂടെ ഇതിനായി അപേക്ഷിക്കാം,  കുവൈത്തിന്റെ നിബന്ധനകൾ പാലിച്ച് മാത്രമേ എൻട്രി വിസകൾ അനുവദിക്കുകയുള്ളൂ.

ഭാര്യക്കും കുടുംബത്തിനുമുള്ള (പതിനാറു വയസ്സിൽ താഴെയുള്ള മക്കൾ )   എൻട്രി വിസകൾ ലഭിക്കുന്നതിന്  ആഭ്യന്തര മന്ത്രാലയത്തിന്റെ വെബ്‌സൈറ്റ് (www.moi.gov.kw) വഴി മുൻകൂർ അപ്പോയിന്റ്‌മെന്റുകൾ ബുക്ക് ചെയ്യണം. അംഗീകൃത വ്യവസ്ഥകൾക്കും നിയന്ത്രണങ്ങൾക്കും അനുസൃതമായി എല്ലാ വാണിജ്യ പ്രവർത്തനങ്ങൾക്കും പ്രവേശന വിസകൾ (വാണിജ്യ സന്ദർശനത്തിനായി) നൽകുമെന്ന് ഭരണകൂടം വ്യക്തമാക്കി. 

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News