60 വയസ് പിന്നിട്ടവരുടെ വർക്ക് പെർമിറ്റ്; ഉയർന്ന ഫീസ് ഈടാക്കുന്നത് അന്താരാഷ്ട്ര ഉടമ്പടികളുടെ ലംഘനമെന്ന് നിയമജ്ഞർ.

  • 06/11/2021

കുവൈത്ത് സിറ്റി: 60 വയസ് പിന്നിട്ട സർവ്വകലാശാല ബിരുദമില്ലാത്ത പ്രവാസികളുടെ വർക്ക് പെർമിറ്റ് പുതുക്കുന്നതിന് 500 ദിനാർ ഫീസും ആരോ​ഗ്യ ഇൻഷുറൻസും ഏർപ്പെടുത്തിയ മാൻപവർ അതോറിറ്റി തീരുമാനത്തെ വിമർശിച്ച് നിയമജ്ഞർ. ഈ തീരുമാനം ഭരണഘടനാ വിരുദ്ധവും കുവൈത്ത് ഒപ്പിട്ട മനുഷ്യാവകാശ മേഖലയിലെ അന്താരാഷ്ട്ര ഉടമ്പടികളുടെ ലംഘനവുമാണെന്നാണ് വിദ​ഗ്ധർ ചൂണ്ടിക്കാട്ടുന്നത്.

ഭരണഘടനാ വീക്ഷണണത്തിലൂടെ നോക്കുമ്പോൾ ഈ തീരുമാനം തെറ്റാണെന്ന് കുവൈത്ത് സർവ്വകലാശാലയിലെ പബ്ലിക്ക് ലോ പ്രഫസർ ഡോ. ഫവാസ് അൽ ജാദൈ പറഞ്ഞു. ഇന്റർനാഷണൽ ലോ ആൻഡ് ഹ്യൂമൻ റൈറ്റ്സ് പ്രഫസർ ഡോ. ഖാലിദ് അൽ യാഖൗത്തും സമാനമായ പ്രതികരണമാണ് നടത്തിയത്. യൂണിവേഴ്സൽ ഡിക്ലറേഷൻ ഓഫ് ഹ്യൂമൻ റൈറ്റ്സിന്റെ ആർട്ടിക്കിൾ ഏഴിന്റെ ലംഘനമാണ് ഇതെന്നും നിയമത്തിന് മുന്നിൽ എല്ലാവരും തുല്യരാണെന്നും വിവേചനം പാടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News