ഇന്ത്യന്‍ എംബസ്സിയില്‍ കൊവിഡ് സ്ഥിരീകരിച്ചു; എല്ലാ പൊതു പരിപാടികളും അനിശ്ചിതമായി മാറ്റിവെച്ചു.

  • 06/11/2021

കുവൈത്ത് സിറ്റി : ഇന്ന് ( Nov 6)  എംബസ്സി ഓഡിറ്റോറിയത്തില്‍ പരിപാടിയില്‍ പങ്കെടുത്തവരില്‍ കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് ജാഗ്രത പാലിക്കണമെന്ന് ഇന്ത്യന്‍ എംബസ്സി പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. ആരോഗ്യ മുൻകരുതലിന്‍റെ  ഭാഗമായായി  പരിപാടിയില്‍ സംബന്ധിച്ചവര്‍ എല്ലാവിധ കൊവിഡ് സുരക്ഷാ മാനദണ്ഡങ്ങളും സ്വീകരിക്കണമെന്ന് എംബസി അധികൃതര്‍ അഭ്യര്‍ഥിച്ചു. അടുത്ത ദിവസങ്ങളില്‍ നിശ്ചയിച്ച എംബസിയുടെ എല്ലാ പൊതു പരിപാടികളും മറ്റൊരവസരത്തിലേക്ക് മാറ്റിവെച്ചതായും പുതുക്കിയ തീയതി പിന്നീട് അറിയിക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി. എംബസ്സി പ്രവർത്തനങ്ങളും,  സേവനങ്ങളും  ലഭ്യമാണെന്ന് എംബസ്സി വൃത്തങ്ങള്‍ അറിയിച്ചു. 

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News