നിർമ്മാണ തൊഴിലാളികൾക്ക് ഏറ്റവും മികച്ച മൂന്നാമത്തെ അറബ് രാജ്യമായി കുവൈത്ത്

  • 07/11/2021

കുവൈത്ത് സിറ്റി: നിർമ്മാണ തൊഴിലാളികൾക്ക് ഏറ്റവും മികച്ച അവസരങ്ങളുടെ കാര്യത്തിൽ ആ​ഗോള തലത്തിൽ 23-ാം സ്ഥാനം നേടി കുവൈത്ത്. അറബ് ലോകത്ത് കുവൈത്ത് മൂന്നാം സ്ഥാനത്താണ്. വർക്ക് വെയർ ​ഗുരു നടത്തിയ പഠനത്തിലാണ് കുവൈത്തിന് മികച്ച നേട്ടം സ്വന്തമാക്കിയത്. ശരാശരി വേതനം, ജീവിതച്ചെലവ്, ആരോഗ്യം, സുരക്ഷ എന്നീ ഘടകങ്ങളെ അടിസ്ഥാനമാക്കിയും വിലയിരുത്തിയുമാണ്  വർക്ക് വെയർ ​ഗുരു പട്ടിക തയാറാക്കിയത്.

കുവൈത്തിലെ നിർമ്മാണ തൊഴിലാളികളുടെ ശരാശരി വാർഷിക വരുമാനം  29,674 ഡോളറാണ്. തൊഴിലിടങ്ങളിലെ അപകടനിരക്ക് 14 ശതമാനവുമാണ്. അറബ് ലോകത്ത് യുഎഇയാണ് ഒന്നാം സ്ഥാനം നേടിയത്. ആ​ഗോള തലത്തിൽ യുഎഇക്ക് 12-ാം സ്ഥാനമാണ് ലഭിച്ചത്. ആ​ഗോള പട്ടികയിൽ സൗദി അറേബ്യ 20-ാം സ്ഥാനവും സ്വന്തമാക്കി. നിർമ്മാണ തൊഴിലാളികൾക്ക് ഏറ്റവും മികച്ച അവസരങ്ങളുടെ ഒരുക്കുന്നതിൽ ഒന്നാമത് സ്വിറ്റ്സർലാൻഡ് ആണ്. രണ്ടാം സ്ഥാനത്ത് യുകെയും മൂന്നാമത് ബെൽജിയവുമാണ്.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News