സബാഹ് അൽ അഹമ്മദ് പ്രകൃതി സംരക്ഷണ കേന്ദ്രത്തിൽ അതിക്രമിച്ച് കയറി ഫാൽക്കണുമായി കടക്കാൻ ശ്രമം; ഒരാൾ അറസ്റ്റിൽ

  • 07/11/2021

കുവൈത്ത് സിറ്റി: സബാഹ് അൽ അഹമ്മദ് പ്രകൃതി സംരക്ഷണ കേന്ദ്രത്തിൽ വാഹനവുമായി അതിക്രമിച്ച് കയറി ഫാൽക്കണുമായി കടക്കാൻ ശ്രമിച്ചയാളെ പരിസ്ഥിതി പൊലീസ് അറസ്റ്റ് ചെയ്തു. ഇയാളെ തുടർ നിയമ നടപടികൾക്കായി ബന്ധപ്പെട്ട അതോറിറ്റിയിലേക്ക് ശുപാർശ ചെയ്തുവെന്നും ഫാൽക്കണെ അതിന്റെ ആവാസ വ്യവസ്ഥയിലേക്ക് തിരികെ വിട്ടുവെന്നും അധികൃതർ അറിയിച്ചു. വേലികൾ തകർത്ത് പ്രകൃതി സംരക്ഷണ കേന്ദ്രത്തിൽ കയറിയ വാഹനം പരിസ്ഥിതി പൊലീസിന്റെ പട്രോളിം​ഗിനിടെ കണ്ടെത്തുകയായിരുന്നു.

പരിശോധനയിൽ ഡ്രൈവറെയും ഫാൽക്കണെയും  കണ്ടെത്തി. അന്താരാഷ്ട്ര കൺവെൻഷനുകൾ അനുസരിച്ച് ഫാൽക്കണുകളെ വേട്ടയാടുന്നത് നിരോധിച്ചിട്ടുണ്ട്. നിയമനടപടികൾ സ്വീകരിക്കുന്നതിന്റെ എൺവയോൺമെന്റൽ പബ്ലിക്ക് അതോറിറ്റിയിലേക്ക് പിടിക്കപ്പെട്ടയാളെ ശുപാർശ ചെയ്തിട്ടുള്ളത്.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News