നൂറുകണക്കിനാളുകളുടെ പാസ്പോർട്ട് പുതുക്കാനായില്ല; നാടുകടത്തൽ ഭീഷണിയിൽ കുവൈത്തിലെ നൈജീരിയക്കാർ

  • 07/11/2021

കുവൈത്ത് സിറ്റി: പാസ്പോർട്ട് പുതുക്കാനാവാത്ത നൂറുകണക്കിന് നൈജീരിയക്കാർ നാടുകടത്തൽ ഭീഷണി നേരിടുന്നു. പാസ്പോർട്ട് പുതുക്കാൻ സാധിക്കാതെ വന്നതോടെ ഇവർക്ക് വർക്ക് പെർമിറ്റുകളും പുതുക്കാൻ സാധിച്ചിട്ടില്ല. പാസ്പോർട്ടിന്റെ കാലാവധി കഴിഞ്ഞ ഒരുപാട് നൈജീരിയക്കാർ നിലവിൽ കുവൈത്തിലുണ്ട്. 12 മാസത്തിനുള്ളിൽ കാലാവധി അവസാനിക്കുന്നവരും നിരവധിയാണ്. അതിനാൽ ഇവർക്കൊന്നും വർക്ക് പെർമിറ്റ് പുതുക്കാൻ സാധിക്കുകയില്ല.

ഇതിനകം ഈ വിഷയത്തിൽ ഏകദേശം 600 നൈജീരിയക്കാർ അവരുടെ രാജ്യത്തെ അതോറിറ്റികൾക്ക് പരാതി നൽകിയതായാണ് റിപ്പോർട്ടുകൾ. ഈ കണക്ക് ഉയർന്നുകൊണ്ടിരിക്കുകയാണ്. കൊവിഡ് മഹാമാരിയുടെ തുടക്കം മുതൽ കുവൈത്തിലെ നൈജീരിയൻ എംബസി പാസ്പോർട്ട് പുതുക്കി നൽകാത്ത അവസ്ഥയാണ്. ജൂലൈ ആദ്യം രണ്ട് നൈജീരിയൻ എമി​ഗ്രേഷൻ ഓഫീസർമാർ കുവൈത്തിലെത്തി പാസ്പോർട്ട് പുതുക്കേണ്ടവരുടെ വിവരങ്ങൾ ശേഖരിച്ചിരുന്നുവെന്നും രണ്ട് മാസത്തിനുള്ളിൽ പുതിയവ നൽകാമെന്ന് അറിയിച്ചിരുന്നുവെന്നുമാണ് പരാതിക്കാർ പറയുന്നത്.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News