ഗുജറാത്ത് തീരത്തിനടുത്ത് പാക് വെടിവയ്പ്പ്: മത്സ്യത്തൊഴിലാളി കൊല്ലപ്പെട്ടു

  • 07/11/2021

ഗുജറാത്ത് തീരത്തിനടുത്ത് മത്സ്യ തൊഴിലാളികൾക്ക് നേരെ പാക് വെടിവയ്പ്പ്. ഗുജറാത്ത് തീരത്തിനടുത്തുള്ള ഇന്ത്യ – പാക് സമുദ്രാതിർത്തിയ്ക്ക് സമീപമാണ് ഇന്ത്യൻ മത്സ്യത്തൊഴിലാളികളുടെ ബോട്ടിന് നേരെയുള്ള പാകിസ്താന്റെ വെടിവയ്പ്പ്.

സംഭവത്തിൽ ഒരു ഇന്ത്യൻ മൽസ്യ തൊഴിലാളി കൊല്ലപ്പെട്ടു. ഇന്ത്യൻ ബോട്ട് പാക് നാവിക സേന പിടിച്ചെടുത്തു. ആറ് മത്സ്യത്തൊഴിലാളികളെയും ഇവർ സഞ്ചരിച്ച ബോട്ടും പാക് നാവികസേന കസ്റ്റഡിയിലെടുത്തതായും റിപ്പോർട്ടുണ്ട്. ​

ഗുജറാത്ത് തീരത്താണ് സംഭവം. ശ്രീധർ എന്ന മത്സ്യത്തൊഴിലാളിയാണ് കൊല്ലപ്പെട്ടതെന്നും സൂചനയുണ്ട്. പാക് നാവിക സേന കസ്റ്റഡിയിലെടുത്ത ജൽപാരി എന്ന ബോട്ടിൽ ഏഴ് മത്സ്യത്തൊഴിലാളി ഉണ്ടായിരുന്നുവെന്നും ഇതിലൊരാൾ വെടിവെപ്പിൽ കൊല്ലപ്പെട്ടെന്നും വിവരമുണ്ട്. സംഭവത്തിൽ ഔദ്യോ​ഗിക വിവരങ്ങൾ പുറത്തുവന്നിട്ടില്ല.

ഇന്ത്യയുടെയോ പാകിസ്താന്റെയോ ഔദ്യോ​ഗിക ഏജൻസികൾ വിഷയത്തിൽ പ്രതികരിച്ചിട്ടില്ല. അതേസമയം ​ഗുജറാത്തിലെ പ്രാദേശിക മാധ്യമങ്ങൾ പുറത്തുവിട്ട വാർത്തയിൽ നാവിക സേന വെടിവെപ്പുണ്ടായെന്ന് വ്യക്തമാക്കുന്നുണ്ട്.


Related News