60 വയസ് പിന്നിട്ട നിരവധി പ്രവാസി തൊഴിലാളികൾ കുവൈത്ത് വിടാനുള്ള ആലോചനയിൽ

  • 08/11/2021

കുവൈത്ത് സിറ്റി: 60 വയസ് പിന്നിട്ട സർവ്വകലാശാല ബിരുദമില്ലാത്ത നിരവധി തൊഴിലാളികൾ എന്നന്നേക്കുമായി കുവൈത്ത് വിടാൻ ആലോചിക്കുന്നു. അവരുടെ റെസി‍ഡൻസി ഇപ്പോൾ  പുതുക്കണോ അല്ലെങ്കിൽ കുറച്ച് സമയം കൂടി കാത്തിരിക്കണോ, അതോ പുതുക്കാതിരിക്കണോ എന്നുള്ള ആലോചനയിലാണ് പ്രവാസികൾ. സ്വകാര്യ ആരോ​ഗ്യ ഇൻഷുറൻസിന് എത്ര തുകയാകുമെന്നുള്ള കാര്യത്തിലെ വ്യക്തത ലഭിക്കാൻ കാത്തിരിക്കുകയാണെന്ന് പല പ്രവാസികളും പ്രതികരിച്ചു. 

പുതിയ ഉത്തരവ് പ്രകാരം  വർഷത്തിൽ 500 കുവൈത്തി ദിനാർ വിസ പുതുക്കാനായി അടയ്ക്കണം. ഏകദേശം 500 മുതൽ 700 ദിനാർ വരെ ആരോ​ഗ്യ ഇൻഷുറൻസിനും ചെലവ് പ്രതീക്ഷിക്കുന്നുണ്ട്. സാധാരണക്കാരായ പ്രവാസികൾക്ക് ഇത് വലിയൊരു തുകയാണ്,  കുവൈത്ത് അധികൃതർ അനുകമ്പ കാണിക്കുമെന്ന പ്രതീക്ഷയിലാണ് ഇപ്പോഴും പ്രവാസികൾ. മഹാമാരി കാരണം മറ്റ് മാർ​ഗങ്ങളും പലർക്കും ഇല്ലാത്ത അവസ്ഥയാണ്. കഴിഞ്ഞ ആഴ്ചയാണ് 60 വയസ് പിന്നിട്ട സർവ്വകലാശാല ബിരുദമില്ലാത്ത പ്രവാസികൾക്ക് 500 ദിനാർ ഫീസും ആരോ​ഗ്യ ഇൻഷുറൻസും ഏർപ്പെടുത്തി വർക്ക് പെർമിറ്റ് പുതുക്കി നൽകാനുള്ള തീരുമാനം മാൻപവർ അതോറിറ്റി എടുത്തത്.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News