റീട്ടെയിൽ മേഖലയിൽ പ്രതിമാസം കുവൈത്തി കുടുംബം ചെലവാക്കുന്നത് 1270 ദിനാർ; പ്രവാസി കുടുംബം 296 ദിനാർ

  • 08/11/2021


കുവൈത്ത് സിറ്റി: എല്ലാ ഷോപ്പുകളുടെയും മൊത്തം വിൽപ്പന അടിസ്ഥാനമാക്കി റീട്ടെയിൽ ഷോപ്പിംഗ് മേഖലയിൽ പ്രതിമാസം കുവൈത്തി കുടുംബം ചെലവഴിക്കുന്നത് 1270 ദിനാർ ആണെന്ന് റിപ്പോർട്ട്. അതേസമയം, 296 ദിനാർ മാത്രമാണ് പ്രവാസി കുടുംബം ചെലവഴിക്കുന്നത്. റിയൽറ്റേഴ്‌സ് യൂണിയൻ തയ്യാറാക്കിയ പഠനത്തിലാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്യുന്നത്. 

ഇതിൽ റീട്ടെയിൽ മേഖലയിൽ കുവൈത്തി കുടുംബങ്ങൾ ആകെ ചെലവാക്കുന്നത് പ്രതിമാസം 394.35 മില്യൺ ദിനാറാണ്. പ്രവാസി കുടുംബങ്ങൾ ചെലവാക്കുന്നത് 148.79 മില്യൺ ദിനാറുമാണ്. അതായത് റീട്ടെയിൽ മേഖലയിൽ പ്രതിമാസം കുവൈത്തിൽ ആകെ ചെലവാകുന്നത് 543.2 മില്യൺ ആണെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു. കുവൈത്തിലെ മൊത്തം റീട്ടെയിൽ ഇടം എല്ലാ വിഭാഗങ്ങളും ചേരുമ്പോൾ ഏകദേശം 5.14 മില്യൺ ചതുരശ്ര മീറ്ററാണ്. പ്രതിമാസം ഒരു ചതുരശ്ര മീറ്ററിന് ഏകദേശം 14.9 ദിനാർ വാടക വരും. ഇതോടെ ആകെ വാടക പ്രതിമാസം 76.8 മില്യൺ ദിനാറാണെന്നും റിപ്പോർട്ട് പറയുന്നു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News