ഇന്ത്യൻ ബിസിനസ് ആൻഡ് പ്രൊഫഷണൽ കൗൺസിൽ ചെയർമാൻ ആനന്ദ് കപാടിയ അന്തരിച്ചു

  • 08/11/2021

കുവൈത്ത് സിറ്റി: കുവൈത്തിലെ ഇന്ത്യൻ സമൂഹത്തിലെ പ്രമുഖ അം​ഗവും ഇന്ത്യൻ ബിസിനസ് ആൻഡ് പ്രൊഫഷണൽ കൗൺസിൽ ചെയർമാനുമായ ആനന്ദ് കപാടിയ (75) അന്തരിച്ചു. കാന‍ഡയിലെ ടൊറന്റോയിൽ വച്ചായിരുന്നു അന്ത്യം. കുവൈത്തിലെ കോർപ്പറേറ്റ് ലോത്തിലെ പ്രമുഖ വ്യക്തിയായിരുന്നു  അദ്ദേഹം. ഒപ്പം കുവൈത്തിലെ ഇന്ത്യൻ സംഗീതത്തിന്റെ കിരീടമില്ലാത്ത അംബാസഡർ ആയിരുന്ന ആനന്ദ് കപാടിയ ഇന്ത്യ-കുവൈത്ത് സാംസ്കാരിക ബന്ധത്തിൽ നിർണ്ണായക പങ്കുവഹിച്ചു.

ഇന്ത്യൻ  സംഗീതലോകത്തെ  പ്രശസ്തരായ  ലതാ മങ്കേഷ്‌കർ, പിടി രവിശങ്കർ, ഉസ്താദ് അല്ലാ രഖ, പണ്ഡിറ്റ് ഹരി പ്രസാദ് ചൗരസ്യ, പണ്ഡിറ്റ് ശിവകുമാർ ശർമ്മ, ഉസ്താദ് സക്കീർ ഹുസൈൻ, ഉസ്താദ് ഷുജത് ഖാൻ, ഉസ്താദ് അംജദ് അലി ഖാൻ തുടങ്ങിയവരെ ഉൾപ്പെടുത്തി കുവൈറ്റിൽ നിരവധി സംഗീത  പരിപാടികൾ അദ്ദേഹം സംഘടിപ്പിച്ചു.

45 വർഷത്തോളം കുവൈത്തിൽ ജീവിച്ച ശേഷം ഫെബ്രുവരിയിലാണ് അദ്ദേഹം കാനഡിയിലേക്ക് മാറിയത്. സ്ട്രോക്കിനെ തുടർന്ന് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. 

ആനന്ദ് കപാടിയ നിര്യാണത്തിൽ ഇന്ത്യൻ സ്ഥാനപതി സിബി ജോർജ് അനുശേചനം രേഖപ്പെടുത്തി. 

സാമ്പത്തികമായും സാംസ്കാരികമായും ഇന്ത്യ-കുവൈത്ത് ബന്ധം ഊഷ്മളമാക്കുന്നതിൽ അദ്ദേഹം വലിയ സംഭാവനകൾ നൽകിയെന്ന് അംബാസിഡർ അനുശോചന സന്ദേശത്തിൽ അറിയിച്ചു. ഒരു വിജയകരമായ സംരംഭകൻ എന്ന നിലയിൽ കുവൈത്തിൽ തന്റെ വ്യക്തിമുദ്ര പതിപ്പിച്ച ‌‌‌‌‌ആനന്ദ് കപാടിയ ഇന്ത്യൻ ബിസിനസ് ആന്റ് പ്രൊഫഷണൽ കൗൺസിൽ (ഐബിപിസി) തലവനായിരിക്കെ എംബസിയുമായി വളരെ അടുത്ത് പ്രവർത്തിച്ചിരുന്നുവെന്നും സിബി ജോർജ് പറഞ്ഞു. ഇന്ത്യൻ കമ്മ്യൂണിറ്റി സപ്പോർട്ട് ഗ്രൂപ്പിന്റെ (ICSG) ഭാഗമായി, കൊവിഡ് 19 മഹാമാരി സമയത്ത് ദുരിതമനുഭവിക്കുന്നവർക്ക് സഹായം എത്തിക്കുന്നതിൽ അദ്ദേഹം പ്രധാന പങ്ക് വഹിച്ചുവെന്നും സ്ഥാനപതി കൂട്ടിച്ചേർത്തു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News