കുവൈത്തിൽ ഹൈവേകളിൽ ബൈക്കുകൾക്ക് നിരോധനം; ആശയക്കുഴപ്പത്തിലായി ഡെലിവറി കമ്പനികൾ

  • 08/11/2021

കുവൈത്ത് സിറ്റി: ഹൈവേകളിൽ ഓർഡറുകൾ വിതരണം ചെയ്യുന്നതിൽ നിന്ന് മോട്ടോർ സൈക്കിളുകളുടെ ഉപയോഗവും ഡ്രൈവിംഗും തടയാനുള്ള തീരുമാനത്തിൽ വലിയ ആശയക്കുഴപ്പത്തിലായി ഡെലിവറി കമ്പനികൾ. വളരെ തിടുക്കത്തിൽ പുതിയ സാഹചര്യത്തിനനുസരിച്ച് അവരുടെ പദ്ധതികളും പ്രവർത്തന രീതികളും മാറ്റാനുള്ള പരിശ്രമങ്ങളിലാണ് ഡെലിവറി കമ്പനികൾ. എന്നാൽ, ഈ തീരുമാനം ഡെലിവറി കമ്പനികളെ കൂടാതെ റസ്റ്റോറന്റ് മേഖലയിലും പ്രത്യാഘാതങ്ങളുണ്ടാക്കുമെന്നാണ് പ്രാരംഭ അവസ്ഥ നൽകുന്ന മുന്നറിയിപ്പ്.

ഓർഡറുകൾ ഡെലിവറി ചെയ്യുന്നതിൽ നിന്ന് ബൈക്കുകളെ തടയാനുള്ള തീരുമാനം ബുദ്ധിമുട്ടേറിയ സമയത്താണ് വന്നിട്ടുള്ളതെന്ന് ഡെലിവറി കമ്പനി വൃത്തങ്ങൾ പറഞ്ഞു. കാരണം അതിനോട് പൊരുത്തപ്പെടാൻ സമയമെടുക്കും. രണ്ടോ മൂന്നോ മാസം ഇതിനായി നൽകണമായിരുന്നുവെന്നും അവർ ചൂണ്ടിക്കാട്ടി. ഈ തീരുമാനം ഡെലിവറി കമ്പനികളുടെ ആകെ പ്രവർത്തനം പൂർണ്ണമായി മാറ്റേണ്ട അവസ്ഥയിയിലേക്ക് കാര്യങ്ങൾ എത്തിച്ചിരിക്കുകയാണെന്നും വൃത്തങ്ങൾ കൂട്ടിച്ചേർത്തു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News