രണ്ട് ഡോസ് വാക്സീനെടുത്തവർക്ക് പിസിആർ പരിശോധനയില്‍ ഇളവ് നല്‍കാന്‍ ആലോചന.

  • 08/11/2021

കുവൈത്ത് സിറ്റി : രാജ്യത്തേക്ക് പ്രവേശിക്കുന്ന യാത്രികര്‍ക്കുള്ള നിബന്ധനകള്‍ ലഘൂകരിക്കാന്‍ ആരോഗ്യ മന്ത്രാലയം ആലോചിക്കുന്നതായി പ്രാദേശിക പത്രം റിപ്പോര്‍ട്ട് ചെയ്തു. രണ്ട് ഡോസ് വാക്സീനെടുത്തവർക്ക്  പിസിആർ പരിശോധനയില്‍ ഇളവ് നല്‍കുന്നത് അടക്കമുള്ള നിര്‍ദ്ദേശങ്ങളാണ് മന്ത്രാലയം പരിഗണിക്കുന്നത്.  ഇത് നടപ്പിലായാല്‍ നെഗറ്റീവ്  സർട്ടിഫിക്കറ്റ് ആവശ്യമായ എല്ലാകാര്യങ്ങൾക്കും പകരം വാക്സിനേഷൻ സർട്ടിഫിക്കറ്റ് ഹാജരാക്കിയാൽ മതി. 

അതേസമയം വാക്സീനെടുത്തവർ രോഗലക്ഷണങ്ങളുണ്ടെങ്കിൽ ആർടിപിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് ഹാജരാക്കണം. അതിനിടെ രാജ്യത്തേക്ക് പ്രവേശിക്കുന്ന പ്രതിരോധ കുത്തിവയ്പ് എടുത്തവർക്കുള്ള പിസിആർ പരിശോധന ഉടന്‍ റദ്ദാക്കില്ലെന്നും നിലവിലെ അവസ്ഥ തുടരുവാനാണ് സാധ്യതയെന്നും വാര്‍ത്തകളുണ്ട്. 

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News