വഫ്രയിൽ പ്രവാസി കച്ചവടക്കാരനെ വാഹനമിടിപ്പിച്ച് കൊലപ്പെടുത്തി

  • 08/11/2021

കുവൈത്ത് സിറ്റി: മൊബൈൽ ​ഗ്രോസറിയിൽ ജോലിക്കാരനായ ഏഷ്യക്കാരനെ വാഹനമിടിപ്പിച്ച് കൊലപ്പെടുത്തി. സാധാനം വാങ്ങിച്ച ശേഷം പണം നൽകാതെ പോയവരെ തടഞ്ഞപ്പോഴാണ് തൊഴിലാളിയെ വാഹനം ഇടിപ്പിച്ച് കൊലപ്പെടുത്തിയത്. വഫ്രയിലെ  അർറഹിയ റോഡിലാണ് സംഭവം. കുറച്ചധികം ദൂരം വാഹനം ഇടിപ്പിച്ച ശേഷം തൊഴിലാളിയെ വലിച്ചിഴച്ച് കൊണ്ട് പോയ നിലയിലായിരുന്നു മൃതദേഹം. ജാപ്പനീസ് നിർമ്മിതമായ വാഹനത്തിൽ വന്നവരാണ് ക്രൂരകൃത്യം നടത്തിയതെന്നാണ് സാക്ഷി അധികൃതർക്ക് മൊഴി നൽകിയിട്ടുള്ളത്.

വാഹനത്തിൽ നിരവധി പേരുണ്ടായിരുന്നു. ഇവർ ​ഗ്രോസറി ഷോപ്പിൽ വാഹനം നിർത്തിയശേഷം ഭക്ഷ്യവസ്തുക്കളും സോഫ്റ്റ് ഡ്രിങ്കുകളും വാങ്ങി. തുടർന്ന് പണം നൽകാതെ പോകാൻ പോയപ്പോൾ അവർ രക്ഷപെടാതിരിക്കാനായി കൊല്ലപ്പെട്ട തൊഴിലാളി ഇവരുടെ വാഹനത്തിന് മുന്നിൽ കയറി നിൽക്കുകയായിരുന്നു. ഇതോടെ തൊഴിലാളിയെ ഇടിച്ച ശേഷം വലിച്ചിഴച്ച് വാഹനവുമായി ഇവർ കടന്നു കളയുകയായിരുന്നുവെന്നുമാണ് സാക്ഷി മൊഴി. കരുതിക്കൂട്ടിയുള്ള കൊലപാതകത്തിനും മോഷണത്തിനും കേസെടുത്തിട്ടുണ്ട്. കൊല്ലപ്പെട്ട ഏഷ്യക്കാരന്റെ മൃതേദഹം ഫോറൻസിക് പരിശോധനയ്ക്കായി അയച്ചു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News