ലൈസൻസില്ലാതെ വാഹനമോടിച്ച പ്രായപൂർത്തിയാകാത്ത 31 പേർ പിടിയിൽ

  • 08/11/2021

കുവൈത്ത് സിറ്റി: ​ഗതാ​ഗത നിയമങ്ങൾ കർശനമായി നടപ്പാക്കുന്നതിന്റെ ഭാ​ഗമായി ട്രാഫിക്ക് വിഭാ​ഗം നടത്തിയ പരിശോധനയിൽ ലൈസൻസില്ലാതെ വാഹനമോടിച്ച പ്രായപൂർത്തിയാകാത്ത 31 പേർ പിടിയിലായി. അശ്രദ്ധമായും മറ്റുള്ളവരുടെ ജീവൻ അപകടത്തിലാക്കും വിധം വണ്ടിയോടിച്ച അഞ്ച് പേരെയും അധികൃതർ പിടികൂടി. ഇവർക്കെതിരെ നിയമനടപടികൾ സ്വീകരിക്കുമെന്നും വാഹനങ്ങൾ പിടിച്ചെടുത്തിട്ടുണ്ടെന്നും വൃത്തങ്ങൾ അറിയിച്ചു.

പരിശോധനയിൽ ആകെ 1534 നിയമലംഘനങ്ങളാണ് കണ്ടെത്തിയത്. രാജ്യത്തെമ്പാടും പരിശോധനകൾ തുടരുമെന്ന് അധികൃതർ വ്യക്തമാക്കി. ​ഗതാ​ഗത നിയമങ്ങൾ പാലിച്ച് കൊണ്ട് എല്ലാവരും സഹകരിക്കണമെന്നും നിയമലംഘനങ്ങൾ കാണുന്ന സാഹചരത്തിൽ അത് അറിയിക്കണമെന്നും ട്രാഫിക്ക് വിഭാ​ഗം അറിയിച്ചു.


കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News