കാലിൽ ഖുർആൻ ടാറ്റൂ; അറസ്റ്റ് ചെയ്ത ബ്രിട്ടീഷ് വനിതയെ വിട്ടയച്ചു.

  • 08/11/2021

കുവൈറ്റ് സിറ്റി : കുവൈത്തിലെ  സ്വകാര്യ ആശുപത്രിയിലെത്തിയ വിദേശിയായ യുവതിയുടെ കാലിൽ ഖുറാൻ വാക്യം  ശ്രദ്ധയിൽപ്പെട്ട യുവാവ് പോലീസിൽ റിപ്പോർട്ട് ചെയ്തതിനെത്തുടർന്ന് സുരക്ഷാ ഉദ്യോഗസ്ഥർ യുവതിയെ  അറസ്റ്റ് ചെയ്തിരുന്നു,  മതങ്ങളുടെ വിശുദ്ധി ലംഘിച്ചതിനാണ്  അവർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തത്.

തുടർന്ന്  20 വയസ്സിന് മുകളിൽ പ്രായമുള്ള ബ്രിട്ടീഷ് യുവതിയെ ഹവല്ലി ഗവർണറേറ്റ് അന്വേഷണ വിഭാഗം ഇന്ന്  വിട്ടയച്ചു,  നാല് വാക്കുകളുള്ള ഖുറാൻ വാക്യങ്ങൾ കാലിൽനിന്ന് മായ്ക്കുമെന്ന് ഉറപ്പു നൽകിയതിന് ശേഷമാണ് യുവതിയെ വിട്ടയച്ചതെന്ന് പ്രാദേശിക പത്രം റിപ്പോർട്ട് ചെയ്തു. ടാറ്റൂ രണ്ട് വർഷം മുമ്പ് വരച്ചതാണെന്നും ഇതിന് മതവുമായി എന്തെങ്കിലും ബന്ധമുണ്ടോ എന്ന് അറിയില്ലെന്നും അവർ പറഞ്ഞു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News