സുരക്ഷാപരിശോധന; നിരവധി പേര്‍ അറസ്റ്റില്‍

  • 09/11/2021


കുവൈത്ത് സിറ്റി : കഴിഞ്ഞ ദിവസങ്ങളില്‍ രാജ്യവ്യാപകമായി നടത്തിയ ട്രാഫിക് പരിശോധനയില്‍ ലൈസൻസില്ലാതെ വാഹനമോടിച്ചതിന് നിരവധി പേര്‍ പിടിയിലായി. ഇവർക്കെതിരെ നിയമനടപടികൾ സ്വീകരിക്കുന്നതിനും വാഹനങ്ങൾ കണ്ടുകെട്ടുന്നതിനുമായി ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് അയച്ചതായി ആഭ്യന്തര മന്ത്രാലയത്തിലെ ജനറൽ അഡ്മിനിസ്ട്രേഷൻ ഓഫ് പബ്ലിക് റിലേഷൻസ് ആൻഡ് മീഡിയ സെക്യൂരിറ്റി അറിയിച്ചു.

ആഭ്യന്തര മന്ത്രാലയം ഉദ്യോഗസ്ഥരും ട്രാഫിക് ഉദ്യോഗസ്ഥരും ഒന്നിച്ചുള്ള പരിശോധനയില്‍ ക്രിമിനൽ കേസുകളിൽ പ്രതികളായ നാല് പേരെയും, വിസാ കാലാവധി കഴിഞ്ഞ പന്ത്രണ്ട് പേരെയും, അനധികൃതമായി രാജ്യത്ത് പ്രവേശിച്ച ഒരാളെയും അറസ്റ്റ് ചെയ്തതായി അധികൃതര്‍ അറിയിച്ചു. രേഖകളില്ലാതെ കണ്ടെത്തിയ ആറ് വാഹനങ്ങളും പിടിച്ചെടുത്തിത്തുണ്ട്. നിയമം ലംഘിക്കുന്നവരെ പിടികൂടാൻ രാജ്യത്തിന്റെ എല്ലാ ഭാഗങ്ങളിലും തുടര്‍ ദിവസങ്ങളിലും കാമ്പയിൻ നടത്തുമെന്ന് അധികൃതർ അറിയിച്ചു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News