കുവൈറ്റ് പൊതു ​ഗതാ​ഗതം: വരുമാനം വർധിപ്പിക്കുന്നതിനും മെച്ചപ്പെട്ട സേവനത്തിനുമായി ഏഴ് നിർദേശങ്ങൾ

  • 09/11/2021

കുവൈത്ത് സിറ്റി: പൊതു ​ഗതാ​ഗത സൗകര്യങ്ങൾ കൂടുതൽ മെച്ചപ്പെട്ടതാക്കുന്നതിനും വരുമാനം വർധിപ്പിക്കുന്നതിനുമുള്ള നടപടികൾ സ്വീകരിക്കാൻ പബ്ലിക്ക് ട്രാൻസ്പോർട്ട് കമ്പനി. ഇത് സംബന്ധിച്ച് ജനറൽ ഇൻവെസ്റ്റ്മെന്റ് അതോറിറ്റിയെ കമ്പനി അഭിസംബോധന ചെയ്തു കഴിഞ്ഞു. എന്നാൽ, പബ്ലിക്ക് ട്രാൻസ്പോർട്ട് കമ്പനി കൊണ്ടു വരുന്ന  ചില ഭേദഗതികൾക്ക് രാജ്യത്തെ മറ്റ് അതോറിറ്റികളിൽ നിന്ന് അംഗീകാരം നേടേണ്ടതുണ്ട്.

കമ്പനിയുടെ ആർട്ടിക്കിൾ ഓഫ് അസോസിയേഷനിൽ നാല് ആർട്ടിക്കിളുകൾ ഭേദഗതി ചെയ്യാനും കൂട്ടിച്ചേർക്കാനുമാണ് ഡയറക്ടർ ബോർഡ് യോഗത്തിൽ തീരുമാനിച്ചതെന്ന് വൃത്തങ്ങൾ അറിയിച്ചു. 4, 12, 18, 21 എന്നീ ആർട്ടിക്കിളുകളിലാണ് മാറ്റം വരിക. പ്രധാനമായും ഏഴ് നിർദേശങ്ങളാണ് മുന്നോട്ട് വച്ചിട്ടുള്ളത്. വായ്പയെടുക്കൽ അനുപാതം ഉയർത്തുക, നഷ്ടങ്ങൾ നികത്തുക, ഒന്നോ അതിലധികമോ ചീഫ് എക്സിക്യൂട്ടീവുകൾ, പരസ്യം, സ്ക്രാപ്പ്, വാഹനങ്ങളുടെ സാങ്കേതിക പരിശോധന, ‍ഡ‍െക്കറേഷൻ എന്നീ വിഷയങ്ങളിലാണ് നിർദേശങ്ങൾ വന്നിട്ടുള്ളത്.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News