കഴിഞ്ഞ സാമ്പത്തിക വർഷം മരുന്നുകൾ വാങ്ങാൻ ആരോ​ഗ്യ വകുപ്പ് ചെലവിട്ടത് 411 മില്യൺ ദിനാർ.

  • 09/11/2021

കുവൈത്ത് സിറ്റി: കഴിഞ്ഞ സാമ്പത്തിക വർഷം മരുന്നുകൾ, കെമിക്കലുകൾ ഉൾപ്പെടെ വാങ്ങാൻ ആരോ​ഗ്യ വകുപ്പ് ചെലവിട്ടത് 411 മില്യൺ ദിനാറിൽ കൂടുതൽ തുകയെന്ന് കണക്കുകൾ. പൊതു ഖജനാവിൽ നിന്ന് ഈ വിഷയത്തിൽ യഥാർത്ഥത്തിൽ ചെലവഴിച്ചതിന്റെ ആകെത്തുക കഴിഞ്ഞ 12 വർഷത്തിനിടയിൽ മൂന്ന് ബില്യൺ ദിനാറായി ഉയർന്നതായും ഔദ്യോ​ഗിക കണക്കുകൾ വ്യക്തമാക്കുന്നു. 2008 മുതൽ മരുന്നുകൾക്കും മറ്റും ആരോ​ഗ്യ വകുപ്പ് ചെലവാക്കുന്ന തുക തുടർച്ചയായി വർധിച്ചുകൊണ്ടിരിക്കുകയാണ്. 

മുൻ വർഷം 121.1 മില്യൺ ദിനാർ ആയിരുന്നത് 2019-20 സാമ്പത്തിക വർഷത്തിൽ 411.5 മില്യൺ ദിനാർ ആയാണ് ഉയർന്നത്. 240 ശതമാനത്തിന്റെ കുതിച്ചുചാട്ടമാണ് ഉണ്ടായിട്ടുള്ളത്. 12 വർഷത്തിനിടെ മരുന്നുകൾ ഉൾപ്പെടെ വാങ്ങാൻ ആരോ​ഗ്യ വകുപ്പ് ചെലവിട്ടത് മൂന്ന് ബില്യൺ ദിനാർ ആണെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. 2008 മുതൽ 2020 വരെയുള്ള കണക്കുകളാണിത്. വാർഷിക ബജറ്റിൽ അംഗീകാരം ലഭിച്ചതിലും അധികമായ തുക മരുന്നുകളുടെ ആവശ്യകത ഉറപ്പാക്കുന്നതിനായി ആരോഗ്യ മന്ത്രാലയം ചെലവാക്കുന്നത് വർഷങ്ങളായി തുടരുകയുമാണ്.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News