വോയ്സ് കുവൈത്ത് സാമ്പത്തിക സഹായം കൈമാറി

  • 09/11/2021

കുവൈത്ത് സിറ്റി : വിശ്വകർമ്മ ഓർഗനൈസേഷൻ ഫോർ ഐഡിയൽ കരിയർ ആൻഡ് എജ്യുക്കേഷൻ ( വോയ്സ് കുവൈത്ത് ) കുവൈത്തിൽ കോവിഡ് ബാധിച്ച് മരണപ്പെട്ട രാജേഷ് കുമാർ വിശ്വനാഥൻ ആചാരിയുടെ നിർധന കുടുംബത്തിന് സാമ്പത്തിക സഹായം കൈമാറി. വോയ്സ് കുവൈത്ത് അംഗങ്ങളിൽ നിന്നും സ്വരൂപിച്ച തുക രണ്ടായി വീതിച്ച് രാജേഷിന്റെ കാൻസർ രോഗിയായ അമ്മയ്ക്കുളള ചികിത്സ സഹായം കുടുംബ സുഹൃത്തായ വാസു പ്രസന്നൻ വോയ്സ് കുവൈത്ത് പ്രസിഡൻറ് ഷനിൽ വെങ്ങളത്തിൽ  നിന്ന് ഏറ്റുവാങ്ങി.രാജേഷിന്റെ ഭാര്യ അശ്വതിക്കുളള സാമ്പത്തിക സഹായം പിതൃ സഹോദരൻ സലിൽ കുമാർ വോയ്സ് കുവൈത്ത് രക്ഷാധികാരി പി. ജി.ബിനുവിൽ നിന്ന് ഏറ്റുവാങ്ങി.കേന്ദ്ര കമ്മിറ്റി ജനറൽ സെക്രട്ടറി കെ. വി.ഷാജി, വെൽഫെയർ സെക്രട്ടറി റ്റി.വി.ഉണ്ണിക്കൃഷ്ണൻ, അബ്ബാസിയ യൂണിറ്റ് കൺവീനർ റ്റി. കെ.റെജി എന്നിവർ സംബന്ധിച്ചു


കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News