സന്നദ്ധ പ്രവർത്തകരുടെ പരിശ്രമങ്ങളും കുവൈത്തിന് ആവശ്യം; കൊവിഡ് വോളന്റിയർമാർക്ക് ആദരവുമായി കുവൈറ്റ് റെഡ് ക്രെസന്റ്

  • 09/11/2021

കുവൈത്ത് സിറ്റി: കൊവിഡ് മഹാമാരിയെ നേരിടുന്ന കാര്യത്തിൽ  സന്നദ്ധ പ്രവർത്തകർക്ക് മുൻതൂക്കമുണ്ടെന്ന് കുവൈത്ത് റെഡ് ക്രെസന്റ് സൊസൈറ്റി ഡയറക്ടർ ബോർഡ് ചെയർമാൻ ഡോ. ഹിലാൽ അൽ സയർ. സന്നദ്ധ സേവനം ഒരു ഉത്തരവാദിത്തമാണ്. അത് സമൂഹത്തിന്റെ വികസനം കൊട്ടിപ്പടുക്കുന്നതിലെ അടിസ്ഥാന ശിലയുമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കൊവിഡ‍ിനെ നേരിട്ട വോളന്റിയർമാരെ ആദരിക്കുന്ന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. 

കൊവിഡ് മഹമാരിയുടെ ഈ കാലഘട്ടത്തിൽ ജീവകാരുണ്യ മാനുഷിക മൂല്യങ്ങൾ ഉയർത്തിപ്പിടിച്ച് പ്രാദേശികവും അന്തർദേശീയവുമായ തലങ്ങളിൽ സന്നദ്ധപ്രവർത്തനങ്ങളും  ജീവകാരുണ്യ പ്രവർത്തനങ്ങളും നടത്തിയ സൊസൈറ്റിയുടെ സന്നദ്ധപ്രവർത്തകരെ ആദരിക്കാനാണ് ഈ മഹത്തായ ചടങ്ങ് സംഘടിപ്പിക്കുന്നതെന്ന് അൽ സയർ പറഞ്ഞു. ദുരന്തങ്ങളെയും പ്രതിസന്ധികളെയും നേരിടുന്നതിനായി പ്രത്യേകിച്ച്, കൊവിഡിനെ നേരിടുന്നതിനായി രാജ്യത്തെ ആരോഗ്യ അധികൃതരുമായി സഹകരിച്ചുള്ള സന്നദ്ധ പ്രവർത്തകരുടെ പരിശ്രമങ്ങളും കുവൈത്തിന് ആവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News