ഫിഫ അറബ് ലോകകപ്പ്‌ ഉദ്ഘാടന ചടങ്ങിലേക്ക് കുവൈത്ത് അമീറിനെ ക്ഷണിച്ച് ഖത്തര്‍ അമീര്‍.

  • 09/11/2021

കുവൈത്ത് സിറ്റി : ഫിഫ അറബ്  ലോകകപ്പ്‌ 2021  ഉദ്ഘാടന ചടങ്ങില്‍  പങ്കെടുക്കാൻ കുവൈത്ത് അമീറിര്‍ ഷെയ്ഖ് നവാഫ് അൽ അഹമ്മദ് അൽ ജാബർ അൽ സബാഹിനെ ഔദ്യോഗികമായി ക്ഷണിച്ച് ഖത്തർ അമീര്‍ ഷെയ്ഖ് തമീം ബിൻ ഹമദ് അൽതാനി . ഇത് സംബന്ധമായ കത്ത് ഖത്തർ അംബാസഡർ അലി ബിൻ അബ്ദുല്ല അൽ മഹമൂദ് അമീരി ദിവാൻ കാര്യ മന്ത്രി ഷെയ്ഖ് മുഹമ്മദ് അബ്ദുല്ല അൽ സബാഹിന്  കൈമാറി. 

നവംബർ 30 മുതൽ ഡിസംബർ 18 വരെ 6 ലോകകപ്പ് വേദികളിലായി നടക്കുന്ന പോരാട്ടത്തിൽ ഖത്തർ ഉൾപ്പെടെ അറബ് ലോകത്തെ 16 മുൻനിര ടീമുകളാണ്  19 ദിവസങ്ങളിലായി നടക്കുന്ന 32 മത്സരങ്ങളിൽ മാറ്റുരക്കുക.  അറബ് കപ്പിന്‍റെ ഉദ്ഘാടന മത്സരത്തോടെ 2022 ലോകകപ്പ് വേദികളായ അൽഖോറിലെ അൽ ബെയ്ത്, ദോഹ കോർണിഷിലെ റാസ് അബു അബൗദ് സ്റ്റേഡിയങ്ങളും പൊതു ജനങ്ങള്‍ക്കായി തുറന്നുകൊടുക്കും. അൽ തുമാമ സ്റ്റേഡിയത്തിന് പുറമേ അഹമ്മദ് ബിൻ അലി, അൽ ജനൗബ്, എജ്യൂക്കേഷൻ സിറ്റി സ്റ്റേഡിയങ്ങളും വേദിയാകും. 40,000 പേർക്ക് ഇരിപ്പിട ശേഷിയുളള, പൂർണമായും പൊളിച്ചുമാറ്റാനും പുനരുപയോഗിക്കാനും കഴിയുന്ന റാസ് അബു അബൗദിലാണ് പ്ലേ ഓഫ് മത്സരം നടക്കുക. 60,000 പേർക്ക് ഇരിക്കാവുന്ന 2022 ലോകകപ്പ് കിക്കോഫ് വേദിയായ അൽ ബെയ്ത്തിലാണ് അറബ് കപ്പിന്റെ ഫൈനൽ ഉൾപ്പെടെ 5 മത്സരങ്ങൾ നടക്കുക.

Related News