ഹൈതം അൽ ഗായിസിനെ ഒപെക് സെക്രട്ടറി ജനറൽ സ്ഥാനത്തേക്ക് നാമനിർദ്ദേശം ചെയ്ത് കുവൈത്ത്.

  • 09/11/2021

കുവൈത്ത് സിറ്റി : ഒപെക് സെക്രട്ടറി ജനറൽ സ്ഥാനത്തേക്ക് ഹൈതം അൽ ഗായിസിനെ കുവൈറ്റ് എണ്ണ മന്ത്രാലയം നാമനിർദ്ദേശം ചെയ്തു. 2017 മുതല്‍ ഒപെക് കുവൈറ്റ് ഗവർണറായി സേവനമനുഷ്ഠിച്ചു വരികയാണ് ഹൈതം അൽ ഗായിസ്.ആഗോള എണ്ണ വിപണിയിലും എണ്ണ വ്യവസായ മേഖലയിലും  30 വർഷത്തിലേറെ നീണ്ടുനിൽക്കുന്ന അനുഭവപരിചയമുള്ള ഹൈതം ഒപെക് ഇതര രാജ്യങ്ങൾ തമ്മിലുള്ള സംയുക്ത സാങ്കേതിക സമിതിയുടെ അധ്യക്ഷനായും പ്രവര്‍ത്തിച്ചിട്ടുണ്ട്. നേ​ര​ത്തേ ​കു​വൈ​ത്ത്​ പെ​ട്രോ​ളി​യം കോ​ർ​പ​റേ​ഷ​ൻ ബെ​യ്​​ജി​ങ്, ല​ണ്ട​ൻ റീ​ജ​ന​ൽ ഓ​ഫി​സു​ക​ളു​ടെ ചു​മ​ത​ല​യും അ​ദ്ദേ​ഹം വ​ഹി​ച്ചി​ട്ടു​ണ്ട്. 

Related News