500 ദിനാർ ശമ്പളക്കാർക്ക് മാത്രം കുവൈത്തിലേക്കുള്ള കുടുംബ സന്ദർശന വിസകൾ.

  • 09/11/2021

കുവൈറ്റ് സിറ്റി :  ഫാമിലി വിസിറ്റുകൾ, ടൂറിസ്റ്റ് വിസകൾ എന്നിവ സംബന്ധിച്ച് മന്ത്രിമാരുടെ സമിതിയുടെ സമീപകാല തീരുമാനങ്ങൾ ഉണ്ടായിരുന്നിട്ടും, 16 വയസ്സിന് മുകളിലുള്ള കുട്ടികൾക്കുള്ള വിസകൾ, കൂടാതെ മെഡിക്കൽ, ടീച്ചിംഗ് മേഖല പോലുള്ള ചില ജോലികൾ ഒഴികെ രക്ഷിതാക്കൾക്കുള്ള വിസകളും താൽക്കാലികമായി നിർത്തിവച്ചിരിക്കുന്നതായി  പ്രാദേശിക പത്രം ഔദ്യോഗിക  ഉറവിടങ്ങളെ ഉദ്ധരിച്ച് റിപ്പോർട്ട് ചെയ്തു. 

ആറ് ഗവർണറേറ്റുകളിലെ റസിഡൻസി അഫയേഴ്‌സ് ഡിപ്പാർട്ട്‌മെന്റുകളുടെ ഡയറക്ടർമാർക്ക് പ്രവാസികളുടെ പ്രവേശനത്തിന് കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്താനും എല്ലാവരും  രാജ്യത്തേക്ക് പ്രവേശിക്കുന്നത് നിയന്ത്രിക്കാനും വ്യക്തമായ  നിർദ്ദേശങ്ങൾ ലഭിച്ചതായാണ്   റിപ്പോർട്ട് .

ഫാമിലി വിസയ്ക്ക് അപേക്ഷിക്കുന്നതിന് 500 KD ശമ്പളവും വാക്സിനേഷൻ സർട്ടിഫിക്കറ്റും നിർബന്ധമാണ്. ഭാര്യയെയും 16 വയസ്സിന് താഴെയുള്ള കുട്ടികളെയും കൊണ്ടുവരാൻ ആഗ്രഹിക്കുന്നവർക്ക് 500 ദിനാർ ശമ്പളം ഉണ്ടായിരിക്കണം.

അതേസമയം, ആറ് ഗവർണറേറ്റുകളിലെ റെസിഡൻസി അഫയേഴ്സ് ഡിപ്പാർട്ട്‌മെന്റുകൾ ഒരു ദിവസം കൊണ്ട് ഫാമിലി വിസയും കൊമേഴ്സ്യൽ വിസിറ്റ് വിസയും ഉൾപ്പെടെ 7,000 ത്തോളം വിവിധ ഇടപാടുകൾ പൂർത്തിയാക്കി. ഇതിൽ 45% ഇടപാടുകളും വാണിജ്യ സന്ദർശന വിസയുടേതായിരുന്നു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News