കുവൈത്തിലും റൊമാനിയയിലും റാൻസംവെയർ ഹാക്കർമാരെ അറസ്റ്റ് ചെയ്തു

  • 10/11/2021

കുവൈത്ത് സിറ്റി: കഴിഞ്ഞ അഞ്ച് ദിവസത്തിനിടെ ലോകത്തിന്റെ വിവിധ ഭാ​ഗങ്ങളിൽ ലോ എൻഫോഴ്മെന്റ് ഏജൻസികൾ നിരവധി  റാൻസംവെയർ ഹാക്കർമാരെ അറസ്റ്റ് ചെയ്തു. കുവൈത്തിലും ഒരു ഹാക്കർ പിടിയിലായിട്ടുണ്ട്. റാൻസംവെയർ സംഘമായ ആർ ഈവിലിൽ പ്രവർത്തിച്ചിരുന്ന ഒരു റഷ്യൻ പൗരനെയും ഉക്രേനിയൻ പൗരനെയും പോളണ്ടിൽ നിന്ന് യുഎസ് അറസ്റ്റ് ചെയ്തിരുന്നു.

ആർ ഈവിലുമായി തന്നെ ബന്ധമുള്ളവരെയാണ് കുവൈത്ത്, റൊമാനിയ, സൗത്ത് കൊറിയ എന്നിവിടങ്ങളിൽ നിന്നും അറസ്റ്റ് ചെയ്തത്. ആർ ഈവിലിൽ പ്രവർത്തിച്ചിരുന്ന മറ്റ് രണ്ട് പേരെയും റൊമാനിയൻ അധികൃതർ പിടികൂടിയതായി റിപ്പോർട്ടുകളുണ്ട്. ക്രിമിനൽ ഹാക്കർ എന്ന് ആരോപണം നേരിടുന്ന ഒരാളെ കുവൈറ്റ് അധികൃതർ വ്യാഴാഴ്ചയും അറസ്റ്റ് ചെയ്തു. ഇരയുടെ ഡാറ്റ ഫയലുകൾ ഹാക്ക് ചെയ്‌ത്‌ ഇരയിൽ നിന്ന് മോചനദ്രവ്യം ആവശ്യപ്പെടുകയാണ് ഇവർ ചെയ്യുന്നത്. 

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News